കണ്ണൂര്‍-മൈസൂര്‍ ദേശീയപാത യാഥാര്‍ഥ്യമാക്കണം

ഇരിട്ടി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള കണ്ണൂര്‍-മൈസൂര്‍ ദേശീയപാത യാഥാര്‍ത്ഥ്യമാക്കണമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.കെ. രമേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് സിറ്റി ചെയര്‍മാന്‍ കെ.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി സി. അനില്‍കുമാര്‍, എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍ കണ്‍വീനര്‍ ടി.ഡി. ജോസ്, വി.പി. സതീശന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: കെ.ടി. അനൂപ് (ചെയര്‍മാന്‍), കെ. സുരേഷ്ബാബു (വൈസ് ചെയര്‍മാന്‍), പി.കെ. ജോസഫ് (കണ്‍വീനര്‍), സി. സാജു (ജോ.കണ്‍വീനര്‍), വി.പി. സതീശന്‍ (ട്രഷറര്‍).