സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററുകളില്‍ സൗജന്യ കോഴ്‌സ്

കണ്ണൂർ : സമഗ്രശിക്ഷ കേരളയുടെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററുകളില്‍ നടത്തുന്ന സൗജന്യ കോഴ്‌സിന് സ്‌കോള്‍ കേരള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബേക്കിങ് ടെക്‌നോളജി, എക്‌സിം എക്‌സിക്യൂട്ടീവ് എന്നിവയാണ് കോഴ്‌സുകള്‍. സ്‌കോള്‍ കേരള മുഖേന ഹയര്‍ സെക്കൻഡറി കോഴ്‌സിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കല്യാശ്ശേരി ഗവ. വി.എച്ച്.എസ്.എസിലാണ് ക്ലാസ് നല്‍കുന്നത്. പ്രായം 15നും 23നും ഇടയില്‍. അപേക്ഷാ ഫോറം ഫെബ്രുവരി 19വരെ സ്‌കൂളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04972702706