ക്ഷീരവികസന മാധ്യമ അവാർഡ് പി. സുരേശന്

Share our post

കണ്ണൂർ:  ക്ഷീരവികസന വകുപ്പിന്റെ മാധ്യമ അവാർഡ് ദേശാഭിമാനി പ്രത്യേക ലേഖകൻ പി. സുരേശന്. ദേശാഭിമാനി പത്രത്തിൽ “ഡയറി ഫാം തുടങ്ങുന്നോ? എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സഹായിക്കും” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് അവാർഡിന് അർഹമായത്. 25000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. ദേശാഭിമാനി കണ്ണൂർ ബ്യൂറോയിൽ പ്രത്യേക ലേഖകനാണ്.

ഡയറിഫാമുകൾ തുടങ്ങുന്നതിന് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടപ്പാക്കുന്ന വിവിധ പദ്ധതികളെകുറിച്ച് വളരെ വ്യക്തമായി വിവരിക്കുന്ന വാർത്ത പൊതുജനങ്ങൾക്ക് ഏറെ പ്രയോജനമായിരുന്നുവെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. 2023ലെ സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി പുരസ്കാരവും സുരേശനായിരുന്നു.

കണ്ണൂര്‍ മയ്യില്‍ കയരളത്തെ തെക്കേടത്ത് ഹൗസില്‍ പരേതനായ പാറയില്‍ കുഞ്ഞപ്പയുടെയും പുതിയാടത്തില്‍ ജാനകിയുടെയും മകനാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!