ഭാരത് ബന്ദ് നാളെ; കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം

Share our post

ന്യൂഡൽഹി:∙ കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്.കെ.എം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ നടക്കും. രാവിലെ ആറ് മുതൽ വൈകിട്ട് നാല് വരെയാണ് ബന്ദ്. ഉച്ചക്ക് 12 മുതല്‍ വൈകിട്ട് നാലുവരെ റോഡ് ഉപരോധത്തിനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ആംബുലന്‍സുകള്‍, പത്രവിതരണം, വിവാഹം, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ എന്നിവയെ ബന്ദില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായാണ് ബന്ദ്. കാര്‍ഷിക, തൊഴിലുറപ്പ് ജോലികള്‍ സ്തംഭിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യത്തിനുള്ള സര്‍വീസുകളെ മാത്രമാണ് ബന്ദിൽ നിന്ന് ഒഴിവാക്കിയത്. താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് നടത്തുന്നത്. കര്‍ഷക പെന്‍ഷന്‍, ഒ.പി.എസ്, കാര്‍ഷിക നിയമഭേദഗതി എന്നിവ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്.

അതേസമയം, ഭാരത് ബന്ദ് മൂലം കേരളത്തിൽ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ–ഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!