സ്‌കൂളിലേക്ക് പോയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു

കോഴിക്കോട്: കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്ക്. നടുവണ്ണൂര്‍ ഗവൺമെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥി ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകള്‍ അക്ഷിമയ്ക്കാണ്( 14) പരിക്കേറ്റത്. രാവിലെ സ്‌ക്കൂളിലേക്ക് പോകുമ്പോള്‍ വീട്ടിനടുത്ത റോഡില്‍ വെച്ചാണ് പന്നി ആക്രമിച്ചത്.
ആദ്യം കൊയിലാണ്ടി താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടുപന്നി കൃഷിനാശം വരുത്തിയതായും പരാതിയുണ്ട്. കാട്ടുപന്നിയുടെ അക്രമം സംബന്ധിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേഷ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.