ടാലന്റ് ഹണ്ട് സെലക്ഷൻ പ്രോഗ്രാം 17ന്

കണ്ണൂർ : കായിക യുവജന കാര്യാലയം സ്പോർട്സ് സ്കൂളിൽ 2024-25 അധ്യയന വർഷത്തെ അഡ്മിഷന് ടാലൻ്റ് ഹണ്ട് സെലക്ഷനിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം. ഫെബ്രുവരി 17ന് കണ്ണൂർ സ്പോർട്സ് സ്കൂൾ, ജി.വി രാജ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നീ വേദികളിൽ വീണ്ടും സെലക്ഷൻ പ്രോഗ്രാം നടക്കും.
പങ്കെടുക്കുന്നവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, കായിക നേട്ടങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്പോർട്സ് ഡ്രസ് സഹിതം അതത് സെന്ററുകളിൽ രാവിലെ എട്ടിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: dsya.kerala.gov.in