പേരാവൂർ താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണ ടെൻഡറിന് അന്തിമാനുമതി ലഭിച്ചു

പേരാവൂർ : താലൂക്ക് ആസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണ ടെൻഡറിന് ആരോഗ്യ വകുപ്പിൻ്റെ അന്തിമാനുമതി ലഭിച്ചു. നിർമാണ പ്രവൃത്തികൾ ഉടനാരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ അറിയിച്ചു. ഊരാളുങ്കൽ ലേബർ കോൺ ട്രാക്ട് സഹകരണ സൊസൈറ്റിക്കാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തിയ തുകയെക്കാൾ നേരിയ വ്യത്യാസത്തിൽ ടെൻഡർ നൽകിയത്.
കിഫ്ബി ഫണ്ടിൽ അനുവദിച്ച ഒന്നാംഘട്ട കെട്ടിടനിർമാണ ത്തിനുള്ള ടെൻഡറിനാണ് അംഗീകാരം ലഭിച്ചത്. ആസ്പത്രിയുടെ ഭരണ ചുമതലയുള്ള പേരാവൂർ ബ്ലോക്ക് പഞ്ചായത്തും സി.പി.എം പേരാവൂർ ഏരിയാ കമ്മറ്റിയുടെയും അടിയന്തര ഇടപെടലിനെത്തുടർന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇടപെട്ട് അന്തിമാനുമതി ലഭ്യമാക്കിയത്.
ടെൻഡറിന് ആരോഗ്യവകുപ്പിൻ്റെ അന്തിമാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ അടിയന്തര നടപടിയാവശ്യപ്പെട്ട് 2023 ഡിസംബറിൽ മുഖ്യമന്ത്രിക്ക് ബ്ലോക്ക് പഞ്ചായത്ത് അപേക്ഷ നല്ലിയിരുന്നു. അപേക്ഷയിന്മേൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് തുടർനടപടികൾ സ്വീകരിക്കാൻ മു ഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി അഡീഷണൽ സെക്രട്ടറി റോബർട്ട് ഫ്രാൻസിസ് നിർദേശം നൽകുകയും ചെയ്തിരുന്നു. ടെൻഡറിന് അന്തിമാനുമതി വൈകുന്നതിനെതിരേ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയെ നേരിട്ട് കണ്ട് വീണ്ടും അപേക്ഷ നല്ലിയത്.
നിർമാണം ഉടൻ ആരംഭിക്കാൻ നടപടിയാവശ്യപ്പെ ട്ട് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റിയും മന്ത്രി വീണാ ജോർജിന് നിവേദനം നല്ലിയിരുന്നു.