കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷം; ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പടെ പത്ത് പേര്‍ പിടിയില്‍

ആലപ്പുഴ: ഷാന്‍ വധക്കേസ് പ്രതിയുള്‍പ്പടെ പത്തോളം പേരടങ്ങുന്ന സംഘം കായംകുളത്ത് പിടിയില്‍. പിടിയിലായത് ഗുണ്ടാ നേതാവിന്റെ ജന്മദിനം ആഘോഷിക്കാനായി എത്തിയ സംഘമായിരുന്നു. ഷാന്‍ വധകേസില്‍ ജമ്യത്തിലുളള പ്രതിയാണ് അറസ്റ്റിലായവരില്‍ ഒരാള്‍. നിതീഷ് കുമാര്‍, അതുല്‍, വിജീഷ്, അനന്ദു, അലന്‍, പ്രശാല്‍, ഹബീസ്, വിഷ്ണു, സെയ്ഫുദ്ദിന്‍, രാജേഷ് എന്നിവരാണ് പിടിയിലായത്.
കുപ്രസിദ്ധ ഗുണ്ടയായ നിധീഷിൻ്റെ പിറന്നാൾ ആഘോഷത്തിനായി ഒത്തുകൂടിയതായിരുന്നു ഇവര്‍. വീട് വളഞ്ഞാണ് പോലീസ് ഗുണ്ടകളെ പിടികൂടിയത്.