കൂടാളി പഞ്ചായത്ത് സമ്പൂർണ യൂസർഫീ ശേഖരണ പ്രഖ്യാപനം

കൂടാളി : കൂടാളി പഞ്ചായത്തിൽ ഹരിതകർമ സേന അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണവും യൂസർഫീ കളക്ഷനും നൂറ് ശതമാനം പൂർത്തിയായി. നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ പ്രഖ്യാപനം നടത്തി. ലക്ഷ്യം കൈവരിക്കാൻ നേതൃത്വം നൽകിയ പഞ്ചായത്തിലെ 18 വാർഡുകളിലെ 36 ഹരിതകർമ സേനാ പ്രവർത്തകരെ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ അധ്യക്ഷത വഹിച്ചു. ഹരിതകർമ സേനാംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ സി.ഡി.എസ് പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.