എല്ലാവർക്കും വീടെന്ന പദ്ധതി ലക്ഷ്യമിട്ട് കണിച്ചാർ പഞ്ചായത്ത്

കണിച്ചാർ : വീടില്ലാത്തവർക്ക് വീടെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിന് മുന്തിയ പരിഗണന നൽകി ലൈഫ് ഭവന പദ്ധതിക്കായി 4.82 കോടി രൂപ ബജറ്റിൽ വകയിരുത്തി കണിച്ചാർ പഞ്ചായത്ത് ബജറ്റ്.
26.83 കോടിരൂപ വരവും 26.24 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അവതരിപ്പിച്ചു. പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി.
മൃഗസംരക്ഷണം 50.20 ലക്ഷം, ശുചിത്വ പരിപാലനം 47.66 ലക്ഷം, കാർഷിക മേഖല 20.63 ലക്ഷം, സദ്ഭരണം 19.61 ലക്ഷം, വനിത വികസനം പത്ത് ലക്ഷം, ആരോഗ്യമേഖല 23.35 ലക്ഷം, വിദ്യാഭ്യാസ മേഖല 9.95ലക്ഷം, രോഗിപരിചരണം എട്ട് ലക്ഷം, ഭിന്നശേഷി വിഭാഗം 17.50 ലക്ഷം, ഗതാഗതം 20.26 ലക്ഷം എന്നിങ്ങനെ മറ്റു പദ്ധതികൾക്കായി ബജറ്റിൽ തുക വകയിരുത്തി.
തോമസ് വടശേരി, ലിസമ്മ മംഗലത്തിൽ, ജോജൻ എടത്താഴെ, വി.വി. ബാലകൃഷ്ണൻ, സി.സി. സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ്, അസി. സെക്രട്ടറി ദീപുരാജ് തുടങ്ങിയവർ സംസാരിച്ചു.