ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ എൽ.പി സ്കൂളിൽ ഗണപതി ഹോമം

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂർ എൽ.പി സ്കൂളിൽ ഗണപതി ഹോമം. ഇന്നലെ രാത്രിയാണ് സ്ഥലത്തെ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ പൂജ നടത്തിയത്. സ്‌കൂള്‍ വിട്ടശേഷം രാത്രി എട്ടുമണിയോടെയാണ് പൂജ തുടങ്ങിയത്. സ്‌കൂളിന് പുറത്ത് ഗ്രൗണ്ടില്‍ ചില വാഹനം അസമയത്ത് കണ്ടതില്‍ സംശയം തോന്നിയ നാട്ടുകാര്‍ അകത്തുകയറിയപ്പോഴാണ് പൂജ നടക്കുന്നതറിയുന്നത്.
സംഭവത്തിനെതിരെ സി.പി.എം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ഇന്ന് സ്കൂളിലേക്ക് മാർച്ച് നടത്തും. സ്കൂൾ മാനേജർ അരുണയുടെ മകൻ രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയത്.