Connect with us

Kannur

മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ തടവും പിഴയും ശുപാർശ ചെയ്ത് ബിൽ

Published

on

Share our post

കണ്ണൂർ: മുതിർന്ന പൗരന്മാരെ നോക്കാത്ത മക്കൾക്കും അവകാശിയായ ബന്ധുക്കൾക്കും ആറ് മാസം തടവും ഒരു ലക്ഷം പിഴയും ശുപാർശ ചെയ്ത് പുതിയ ‘കേരള സീനിയർ സിറ്റിസൻസ് ബിൽ.’

നിയമ പരിഷ്കരണ വകുപ്പ് സമർപ്പിച്ച കരട് ബിൽ നിയമവകുപ്പ് പരിശോധിച്ച് സാമൂഹിക നീതി വകുപ്പിന് കൈമാറി. 15ന് നിയമസഭ സമ്മേളനം അവസാനിക്കുന്നതോടെ ഇത് മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസായി കൊണ്ടുവരാനാണ് ആലോചന.

ഇതു സംബന്ധിച്ച നയം ബജറ്റ് പ്രസംഗത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ബന്ധുവോ നിയമപരമായ അവകാശിയോ മുതിർന്ന പൗരനെ ക്രൂരതയ്ക്ക് വിധേയനാക്കിയാലോ സമ്മതമില്ലാതെ പരിചരണ കേന്ദ്രത്തിലോ മറ്റോ ഉപേക്ഷിച്ചാലോ മൂന്ന് വർഷം വരെ തടവ് ശിക്ഷയും പിഴയും ബിൽ ശുപാർശ ചെയ്യുന്നു.

മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി സ്റ്റേറ്റ് സീനിയർ സിറ്റിസൻസ് കമ്മിഷൻ രൂപീകരിക്കും. ‌മുതിർന്ന പൗരന്റെ സംരക്ഷണത്തിന് ചുമതലയുള്ള ഒരു കുടുംബാംഗമോ ബന്ധുവോ നിയമപരമായ അവകാശിയോ അത് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ സെക്‌ഷൻ നാല് പ്രകാരം മുതിർന്ന പൗരന് കമ്മിഷനിൽ പരാതിപ്പെടാം.

കമ്മിഷൻ അത് അന്വേഷിക്കുകയും ചുമതലയുള്ള ബന്ധുക്കളുമായി അനുരഞ്ജനം നടത്തുകയും ചെയ്യും. അത് സാധ്യമാകാത്ത സാഹചര്യത്തിൽ കമ്മിഷൻ ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം മെയ്ന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് സീനിയർ സിറ്റിസൻസ് ആക്ട് സെക്ഷൻ ഏഴ് പ്രകാരം രൂപീകരിച്ച ട്രൈബ്യൂണൽ പാസാക്കേണ്ട മെയ്ന്റനൻസ് ഓർഡർ ഒഴികെ ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കും. കമ്മിഷൻ ഉത്തരവ് അന്തിമമായിരിക്കും.

അത് കമ്മിഷൻ ഓഫിസ്, വില്ലേജ് ഓഫിസ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവയുടെ നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിക്കണം. ഉത്തരവ് പാലിക്കാത്ത കുടുംബാംഗം, ബന്ധു അല്ലെങ്കിൽ നിയമപരമായ അവകാശി ആറ് മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ അനുഭവിക്കണം.

പിഴ ഒരു ലക്ഷം രൂപ വരെയാകാം. പിഴത്തുക പരാതിക്കാരന് ലഭിക്കും. മുതിർന്ന പൗരൻമാർ ഭിക്ഷ യാചിക്കരുത്. അവരെ സർക്കാർ പുനരധിവസിപ്പിക്കണം. അവരെക്കൊണ്ട് ഭിക്ഷയെടുപ്പിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കും.

മുതിർന്ന പൗരന്മാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക അറിവും അനുഭവ പരിചയവുമുള്ള മുതിർന്ന പൗരനായ ഒരു അധ്യക്ഷനും രണ്ട് അംഗങ്ങളുമടങ്ങുന്നതാണ് സീനിയർ സിറ്റിസൻസ് കമ്മിഷൻ. അംഗങ്ങളിൽ ഒരാൾ നിയമത്തിൽ അറിവുള്ള വ്യക്തിയും മറ്റൊരാൾ സ്ത്രീയുമായിരിക്കും. മൂന്ന് വർഷത്തേക്കാണ് നിയമനം. ചെയർപേഴ്സനും അംഗങ്ങളും രണ്ട് പ്രാവശ്യത്തിൽ കൂടുതൽ പദവി വഹിക്കാൻ യോഗ്യരല്ല. അഡീഷനൽ സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത പദവിയിലുള്ള വ്യക്തിയെ സെക്രട്ടറിയായി നിയമിക്കും. തിരുവനന്തപുരമായിരിക്കും കമ്മിഷൻ ആസ്ഥാനം.


Share our post

Kannur

തളിപ്പറമ്പിൽ ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : ഏഴു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തുകണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൊലിസ് പരിധിയിൽ താമസിക്കു പെൺകുട്ടിയോട് ലൈംഗീകാതിക്രമം കാട്ടിയ മുഴുപ്പിലങ്ങാട് എടക്കാട് സ്വദേശി പി.പി നവാസിനെ(34)യാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുവിൻ്റെ സുഹൃത്താണ് അറസ്റ്റിലായ നവാസ്. പെൺകുട്ടിയെ മടിയിൽ ഇരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. തുടർന്ന് തളിപ്പറമ്പ് പൊലിസ് തിങ്കളാഴ്ച്ച പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Continue Reading

Kannur

ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ നാളെ മുതൽ ഗതാഗതം നിരോധിച്ചു

Published

on

Share our post

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ ശ്രീകണ്ഠപുരം മുതൽ കോട്ടൂർ വയൽ വരെയുള്ള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ ഫെബ്രുവരി 28 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.ശ്രീകണ്ഠപുരത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൂട്ടുമുഖം – പന്നിയാൽ-പുത്തൻകവല വഴി നെടിയേങ്ങ ഭാഗത്തേക്കു തിരിച്ചുവിട്ടതായി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.നടുവിലിൽ നിന്ന് വരുന്ന വാഹനങ്ങൾ നെടിയേങ്ങ -പുത്തൻകവല – പന്നിയാൽ കൂട്ടുമുഖം വഴി ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

Kannur

നവജാത ശിശുവിന്റെ തുടയിൽ സൂചി കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി

Published

on

Share our post

പരിയാരം: നവജാത ശിശുവിന്റെ തുടയിൽ പ്രതിരോധ കുത്തിവെപ്പിന് ഇടയിൽ പൊട്ടിയ സൂചി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാറും സംഘവും ബുധനാഴ്ച മെഡിക്കൽ കോളേജിൽ എത്തി ഡോക്ടർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മൊഴിയെടുത്തു.നവജാത ശിശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന സിറിഞ്ചിൽ ഉപയോഗിക്കുന്ന സൂചികൾ പോലീസ് പരിശോധിച്ചു.മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയോ എന്നും അന്വേഷിച്ച് വരികയാണ്.


Share our post
Continue Reading

Trending

error: Content is protected !!