കേളകത്ത് പിക്കപ്പ് ജീപ്പ് കടയിലേക്ക് പാഞ്ഞു കയറി അപകടം

കേളകം: പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി അപകടം. കേളകം അടക്കാത്തോട് റോഡിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനവും പച്ചക്കറി കടയുമാണ് ഇടിച്ചു തകർത്തത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
വാട്ടർ അതോറിറ്റിക്ക് വേണ്ടി ഓടുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. വ്യാപാര സ്ഥാപനത്തിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.