ഭിന്നശേഷി കായികോത്സവം ഇന്ന് കണ്ണൂരിൽ തുടങ്ങും

കണ്ണൂർ: ഭിന്നശേഷി കുട്ടികളുടെ കായികോത്സവമായ ‘ഇന്‍ക്ലൂസീവ് സ്പോര്‍ട്സി’ന് ചൊവ്വാഴ്ച തുടക്കമാവും. സമഗ്രശിക്ഷ കേരള നടത്തുന്ന കായികോത്സവം രാവിലെ 9.30ന് പൊലീസ് ടര്‍ഫ് ഗ്രൗണ്ടില്‍ വി. ശിവദാസന്‍ എം.പി. ഫ്ളാഗ് ഓഫ് ചെയ്യും. ദേശീയ കായിക താരങ്ങളും ജനപ്രതിനിധികളും പങ്കെടുക്കും.
തുടര്‍ന്ന് ഇവിടെ ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും. ബാഡ്മിന്റണ്‍ മത്സരം കക്കാട് ഡ്രീംസ് അരീനയിലാണ് നടക്കുക. ബുധനാഴ്ച രാവിലെ 9.30 മുതല്‍ അത്മലറ്റിക് ത്സരങ്ങള്‍ പൊലീസ് മൈതാനിയില്‍ നടക്കും. ഭിന്നശേഷി കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് മത്സര ഇനങ്ങള്‍ തയ്യാറാക്കിയത്.
ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ബി.ആര്‍.സി.കളില്‍ നടന്ന കായികോത്സവത്തില്‍ വിജയികളായ 650ല്‍ പരം കുട്ടികളാണ് ജില്ലാ കായികോത്സവത്തില്‍ പങ്കെടുക്കുക. ഒരു മാസത്തെ പരിശീലനം നല്‍കിയാണ് കുട്ടികളെ മത്സരത്തിനായി സജ്ജരാക്കിയത്. 14 വയസിന് താഴെ, 14 വയസ്സിന് മുകളില്‍ എന്നീ രണ്ട് വിഭാഗത്തിലായി ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, മിക്‌സഡ് എന്ന രീതിയിലാണ് മത്സരം നടക്കുക. രക്ഷിതാക്കള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കുമായി ഫണ്‍ ഗെയിംസും ഒരുക്കിയിട്ടുണ്ട്.