എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം വാഹന പ്രചരണ ജാഥ

Share our post

കാക്കയങ്ങാട്: എസ്.ഡി. പി.ഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചരണാര്‍ത്ഥം പേരാവൂര്‍ മണ്ഡലം കമ്മിറ്റി വാഹന പ്രചരണജാഥ നടത്തി. ബൈക്ക് റാലിയുടെ അകമ്പടിയോടെ ഹാജിറോഡില്‍ നിന്നാരംഭിച്ച വാഹന പ്രചരണ ജാഥ മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ചുറ്റി വിളക്കോട് ടൗണില്‍ സമാപിച്ചു. സമാപന യോഗത്തിൽ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത് അധ്യക്ഷത വഹിച്ചു.

മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി റിയാസ് നടുവനാട്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി.എം നസീര്‍, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. മുഹമ്മദ്, സെക്രട്ടറി കെ. മുഹമ്മദലി, ഷഫീന മുഹമ്മദ്, പി.കെ. റയീസ്, ഹംസ കുമ്പശ്ശേരി, സുലൈമാന്‍ പാറക്കണ്ടം, അഷീര്‍ അയ്യപ്പന്‍കാവ്, അഷ്മല്‍ ചാക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ‘രാജ്യത്തിന്‍റെ വീണ്ടെടുപ്പിന്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി 2024 ഫെബ്രുവരി 14ന് കാസരകോട് നിന്നാരംഭിക്കുന്ന യാത്ര മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!