Kerala
മലയാളം മിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
![](https://newshuntonline.com/wp-content/uploads/2024/02/default_2024_FEBRUARY_mami.JPG-1_jhAd6ZOD40.webp)
തിരുവനന്തപുരം: മലയാളം മിഷന്റെ ഈ വർഷത്തെ മലയാൺമ ഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച മലയാളം മിഷന്‍ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്കാരത്തിന് ദുബായ് ചാപ്റ്റര്‍ അര്‍ഹരായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും ആണ് അവാർഡ്. പ്രവാസ ലോകത്തെ ഭാഷാ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകുന്ന മലയാളി പ്രവാസി സംഘടനയ്ക്ക് നൽകുന്ന സുഗതാഞ്ജലി പ്രവാസി പുരസ്കാരത്തിന് ബഹറിൻ കേരളീയസമാജം തിരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ആണ് അവാർഡ്.
ഈ വർഷം മുതൽ ഏർപ്പെടുത്തിയ മലയാളം മിഷൻ പ്രവാസി സാഹിത്യ പുരസ്കാരത്തിന് ശ്രീകാന്ത് താമരശ്ശേരിയുടെ ‘കടൽ കടന്ന കറിവേപ്പുകൾ’ എന്ന കവിതാസമാഹാരം അർഹമായി. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും ആണ് അവാർഡ്. തിരഞ്ഞെടുക്കപ്പെട്ട മികച്ച പത്ത് കൃതികളിൽ ഉൾപ്പെട്ട മലയാളം മിഷൻ പ്രവർത്തകരായ എഴുത്തുകാർക്കുള്ള പ്രത്യേക ജൂറി പുരസ്കാരത്തിന് മലയാളം മിഷന്‍ ഫ്രാന്‍സ് ചാപ്റ്റര്‍ അധ്യാപിക ശ്രീജ സരസ്വതിയുടെ ‘വലയങ്ങള്‍’ തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഭാഷാപ്രവര്‍ത്തകര്‍ക്കുള്ള ഭാഷാമയൂരം പുരസ്കാരത്തിന് മലയാളം മിഷന്‍ തമിഴ്നാട് ചാപ്റ്റര്‍ സെക്രട്ടറിയും കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ കുമ്പളങ്ങാട് ഉണ്ണികൃഷ്ണനും (ഇന്ത്യ) മലയാളം മിഷന്‍ ആഫ്രിക്ക കോര്‍ഡിനേറ്റര്‍ ഹരീഷ് നായരും (വിദേശം) അർഹരായി. 25,000 രൂപ വീതവും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
മികച്ച മലയാള ഭാഷാ അദ്ധ്യാപകര്‍ക്കുള്ള ബോധി അധ്യാപക പുരസ്കാരത്തിന് ഗോവ ചാപ്റ്റര്‍ അധ്യാപിക ജയശ്രീ ജയപ്രകാശും (ഇന്ത്യ )റാസല്‍ ഖൈമ ചാപ്റ്റര്‍ അധ്യാപിക അഖില സന്തോഷും (വിദേശം )അർഹരായി. 25,000 രൂപ വീതവും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
മലയാളഭാഷയെ സാങ്കേതികവിദ്യ സൗഹൃദമാക്കുന്ന നൂതനമായ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ഭാഷാ പ്രതിഭാ പുരസ്കാരത്തിന് ശ്രീവൃന്ദ നായര്‍ അര്‍ഹയായി. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും ആണ് അവാർഡ്. പ്രത്യേക ജൂറി പുരസ്കാരം സി-ഡിറ്റിന് ലഭിച്ചു.
സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, രജിസ്ട്രാര്‍ വിനോദ് വൈശാഖി എന്നിവര്‍ പങ്കെടുത്തു.
പ്രശസ്ത കവിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാര്‍, നിരൂപകനും പത്രപ്രവര്‍ത്തകനുമായ ഡോ. പി.കെ. രാജശേഖരന്‍, മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
Kerala
മകളുടെ ഡബിൾ ബെൽ; വണ്ടി വിട്ടോ അച്ഛാ…കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ ഡ്രൈവറും കണ്ടക്ടറും
![](https://newshuntonline.com/wp-content/uploads/2025/02/achan.jpg)
![](https://newshuntonline.com/wp-content/uploads/2025/02/achan.jpg)
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ സ്ഥിരം ബസ് യാത്രക്കാർക്ക് ഇവർ അച്ഛനും മകളുമെന്നതിനെക്കാൾ ഡ്രൈവറും കണ്ടക്ടറുമാണ്. അച്ഛൻ ഗുരുദേവനഗർ തൈപറമ്പത്ത് ഷൈൻ വളയം പിടിക്കുന്ന സ്വന്തം ബസിലെ കണ്ടക്ടറാണ് എം.കോം. വിദ്യാർഥിയായ മകൾ അനന്തലക്ഷ്മി. ഒന്നരവർഷമായി ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ രാമപ്രിയ ബസിലെ കണ്ടക്ടറാണ് അനന്തലക്ഷ്മി. പുലർച്ചെ 5.30-ന് അച്ഛനോടൊപ്പം ജോലിക്കുപോയാൽ രാത്രി 8.30-ഒാടെയാണ് തിരിച്ചെത്തുക. എം.കോം. കാരിയായ അനന്തലക്ഷ്മി തൃപ്രയാറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സി.എം.എ.ക്കും പഠിക്കുന്നുണ്ട്.
അമ്മ നഗരസഭ 43-ാം വാർഡ് കൗൺസിലർ ധന്യാ ഷൈൻ പൂർണപിന്തുണയുമായി കൂടെയുണ്ട്.അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴേ അനന്തലക്ഷ്മി അച്ഛനൊപ്പം ബസിൽ പോകുമായിരുന്നു. ആദ്യമൊക്കെ കൊടുങ്ങല്ലൂരിൽനിന്ന് പറവൂർ വരെ ബസിൽ ബാഗ് പിടിച്ചാണ് തുടങ്ങിയത്. കോവിഡിനെത്തുടർന്ന് ജീവനക്കാരെയും മറ്റും കിട്ടാതെവന്നപ്പോൾ അനന്തലക്ഷ്മി കണ്ടക്ടർ ലൈസൻസ് എടുത്തു. അതോടെ മുഴുവൻസമയ കണ്ടക്ടറായി. 22 വർഷം മുൻപേ ഷൈന് സ്വന്തമായി ബസുണ്ടായിരുന്നു. ആറ് ബസ് വരെയുണ്ടായിരുന്നെങ്കിലും കോവിഡ് വന്നതോടെ എണ്ണം കുറച്ചു. ഇവരുടെ വാർത്തയറിഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപി ശനിയാഴ്ച രാവിലെ 8.30-ന് കൊടുങ്ങല്ലൂരിൽ ഇരുവരെയും ആദരിക്കും.
Kerala
ടൂറിസം പാക്കേജിന്റെ മറവിൽ തട്ടിപ്പ്; 60-ലധികം പേർക്ക് പണം നഷ്ടമായി
![](https://newshuntonline.com/wp-content/uploads/2025/02/8.jpg)
![](https://newshuntonline.com/wp-content/uploads/2025/02/8.jpg)
കൊച്ചി: ടൂറിസം പാക്കേജിന്റെ മറവിലും കൊച്ചിയിൽ വൻ തട്ടിപ്പ്. കൊച്ചിയിൽ 60-പേരാണ് നിലവിൽ പരാതിയുമായി രംഗത്തുവന്നത്. 50,000 മുതൽ 1.5 ലക്ഷം രൂപവരെ വാങ്ങി ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഹോട്ടലുകളിൽ ഓഫറിൽ ബുക്കിങ് വാഗ്ദാനം നൽകിയാണ് തട്ടിപ്പിനിരയാക്കിയത്.അംഗങ്ങളാകുന്നവർക്ക് 50,000 രൂപയുടെ സൗജന്യ സ്റ്റേ വൗച്ചർ വാഗ്ദാനം ചെയ്തിരുന്നു. എളമക്കര പോലീസ് സ്റ്റേഷനിലാണ് ആദ്യ കേസെടുത്തിരിക്കുന്നത്. ക്ലബ് ഡബ്ല്യു എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. നിശ്ചിത താരിഫിലുള്ള പാക്കേജ് എടുക്കുന്നവർക്ക് ഓഫറുകളും 50,000 രൂപവരെ സ്റ്റേ വൗച്ചറുമായിരുന്നു വാഗ്ദാനം. ഓൺലൈൻ ഹോട്ടൽ ബുക്കിങ് സൈറ്റുകളിലേതിനേക്കാൾ നിരക്ക് കുറവും വാഗ്ദാനം ചെയ്തിരുന്നു.
പാക്കേജിൽ അംഗങ്ങളായവർക്ക് പലർക്കും ഈ ആനുകൂല്യം കിട്ടിയില്ല. തുടർന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ അരവിന്ദ് ശങ്കർ, ഡയറക്ടർമാരായ മുബനീസ് അലി, പ്രണവ് എന്നിവരെ ഒന്നുമുതൽ മൂന്നുവരെ പ്രതികളാക്കി കേസെടുത്തു.കിഴക്കമ്പലം സ്വദേശി സി.ആർ. രജത് നൽകിയ പരാതിയിലാണ് നടപടി. സ്റ്റേ വൗച്ചർ നൽകാതെ വന്നപ്പോൾ കമ്പനിയിൽ അടച്ച പണം ആവശ്യപ്പെട്ടെങ്കിലും തിരിച്ചുകിട്ടിയില്ല.ഒന്നാംപ്രതിയും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് ശങ്കർ സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുകയും തട്ടിപ്പ് നടത്തുകയുമാണെന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട ഡയറക്ടർമാരിലൊരാൾ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയെ അറിയിച്ചിട്ടുണ്ട്.
Kerala
കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്‍പ്രസ്
![](https://newshuntonline.com/wp-content/uploads/2023/09/air-india-1.jpg)
![](https://newshuntonline.com/wp-content/uploads/2023/09/air-india-1.jpg)
കേരളമടക്കമുള്ള വിവിധ ഇന്ത്യൻ സെക്ടറില്‍ സർവിസുകള്‍ വീണ്ടും വെട്ടികുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്.മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന ആകെ 14 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി ഒമ്ബത് മുതല്‍ പ്രാബല്യത്തില്‍ വരുന്ന റദ്ദാക്കലുകള്‍ ഇന്ത്യയിലെ തിരുവനന്തപുരം, മദ്രാസ് (ചെന്നൈ), തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രക്കാരെ ബാധിക്കും.ഫെബ്രുവരി ഒമ്ബതിന് രാവിലെ 8.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഒമാൻ സമയം 11.10ന് മസ്കത്തിലെത്തുന്ന വിമാനവും അന്നേ ദിവസം മസ്കത്തില്‍നിന്ന് 12.30ന് പുറപ്പെട്ട് 6.10ന് തിരുവനന്തപുരത്തെത്തുന്ന വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി 16 മുതല്‍ മാർച്ച് 16 വരെയുമുള്ള ഞായറാഴ്ചകളിലെ മസ്കത്ത്-തിരുവനന്തപുരം സർവിസുകളും ഒഴിവാക്കിയിട്ടുണ്ട്.
ഫെബ്രുവരി ഒമ്ബത്, 17ലെ മസ്കത്ത്-മംഗലാപുരം, ഫെബ്രുവരി 11 മുതല്‍ മാർച്ച് 25 വരെയുള്ള തീയതികളില്‍ മസ്കത്ത്-ചെന്നൈ (ചൊവ്വ ദിവസം), ഫെബ്രുവരി 17 മുതല്‍ മാർച്ച് 17 വരെ മസ്കത്ത്-തിരിച്ചിറപ്പള്ളി (തിങ്കള്‍), ഫെബ്രുവരി 24 മുതല്‍ മാർച്ച് 24 വരെ (ഞായർ, തിങ്കള്‍ ദിവസങ്ങളില്‍) മസ്കത്ത്-മംഗലാപുരം റൂട്ടുകളിലുമാണ് സർവിസ് റദ്ദാക്കിയത്. ഓഫ് സീസണായതിനാലാണ് സർവിസുകള്‍ വെട്ടികുറച്ചിരിക്കുന്നതെന്നാണ് ട്രാവല്‍ മേഖലയിലുള്ളവർ പറയുന്നത്.
ഫെബ്രുവരിയില്‍ മസ്കത്തില്‍നിന്ന് കേരള സെക്ടറിലേക്കുള്ള സർവിസുകള്‍ എയർ ഇന്ത്യ നേരത്തെ വെട്ടിക്കുറച്ചിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് അനുസരിച്ച് ഫെബ്രുവരിയില്‍ കോഴിക്കോട്ടേക്കുള്ള ഒമ്ബത് സർവിസുകളാണ് കുറച്ചിട്ടുള്ളത്. ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവിസാണ് നിലച്ചിരിക്കുന്നത്.
ഈ മാസം ഒമ്ബത്, 12,15,17,19,20,24,26,27 തീയതികളില്‍ വെബ്സൈറ്റ് പരിശോധിച്ചാല്‍ സർവിസ് ലഭ്യമല്ല എന്ന അറിയിപ്പാണ് ലഭിക്കുന്നത്.കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവിസുകള്‍ കുറച്ചിട്ടുണ്ട്. ഈ മാസം 17 മുതല്‍ മസ്കത്തില്‍നിന്ന് കണ്ണൂരിലേക്ക് ആഴ്ചയില്‍ നാല് സർവിസുകള്‍ മാത്രമാണുള്ളത്. ബാക്കി മൂന്ന് ദിവസം സർവിസുകളില്ല. നേരത്തെ ആഴ്ചയില്‍ ആറ് സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഈ മാസം 17 മുതല്‍ കൊച്ചിയിലേക്കും നാല് സർവീസുകള്‍ മാത്രമാണ് നടത്തുന്നത്.
എത്ര അപാകതകളുണ്ടെങ്കിലും സാധാരണക്കാർ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസിനെയാണ്. മറ്റു വിമാന കമ്ബനികളെക്കാള്‍ ടിക്കറ്റ് നിരക്കുകള്‍ കുറവായതാണ് സാധാരക്കാരെ ആകർഷിക്കുന്നത്.നിരക്കിനൊപ്പം കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോവാൻ കഴിയുന്നതും സാധാരണക്കാർക്ക് സൗകര്യമാണ്. മറ്റു വിമാന സർവിസുകളെ അപേക്ഷിച്ച് നൂലാമാലകള്‍ കുറവായതും സധാരണക്കാർക്ക് അനുഗ്രഹമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു