ജെ.ഇ.ഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു. jeemain.nta.ac.in വെബ്‌സൈറ്റ് സന്ദർശിച്ച് ഫലം അറിയാം.
23 പേര്‍ക്ക് പെര്‍ഫെക്ട് 100 ലഭിച്ചു. ജനുവരി 27, 29, 30, 31, ഫെബ്രുവരി ഒന്ന് തീയതികളിൽ പേപ്പര്‍ ഒന്ന് പരീക്ഷയും ജനുവരി 24ന് പേപ്പര്‍ 2 പരീക്ഷയും നടന്നിരുന്നു. ഈ വര്‍ഷം ആകെ 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ ജെ.ഇ.ഇ മെയിന്‍സിന്റെ രണ്ട് പേപ്പറുകള്‍ക്കും രജിസ്റ്റര്‍ ചെയ്തു. അതില്‍ 11.70 ലക്ഷം പേര്‍ പരീക്ഷ എഴുതി.
ജെ.ഇ.ഇ മെയിന്‍ പരീക്ഷകള്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥിക്ക് 2024 ഏപ്രിലില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാന്‍ സാധ്യതയുള്ള ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. 544 വിവിധ കേന്ദ്രങ്ങളിലായിട്ടാണ് എന്‍.ടി.എ ജെ.ഇ.ഇ മെയിന്‍ 2024 ജനുവരി സെക്ഷന്‍ പരീക്ഷ സംഘടിപ്പിച്ചത്.
വിദേശത്തുള്‍പ്പെടെ 291 നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആയിരുന്നു എന്‍.ടി.എ ജനുവരിയില്‍ പരീക്ഷ നടത്തിയത്. 12,25,529 വിദ്യാര്‍ഥികളാണ് വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയിൽ പങ്കെടുത്തത്.