സംവിധായകൻ പ്രകാശ് കോളേരി വീട്ടിൽ മരിച്ച നിലയിൽ

കൽപ്പറ്റ: മലയാള ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരിയെ വയനാട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. സംവിധായകനെ കണ്ടെത്താനായി നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
‘അവൻ അനന്തപത്മനാഭൻ’, ‘വരും വരാതിരിക്കില്ല’, ‘മിഴിയിതളിൽ കണ്ണീരുമായി’, ‘പാട്ടുപുസ്തകം’ എന്നീ ചിത്രങ്ങൾ ഒരുക്കിയത് പ്രകാശ് കോളേരിയാണ്. 1987-ലാണ് ആദ്യ ചിത്രമായ ‘മിഴിയിതളിൽ കണ്ണീരു’മായി പുറത്തിറങ്ങിയത്. 2013-ൽ പുറത്തിറങ്ങിയ ‘പാട്ടുപുസ്തക’മാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.