Connect with us

THALASSERRY

അണ്ടലൂർക്കാവ് ഉത്സവം ബുധനാഴ്ച തുടങ്ങും

Published

on

Share our post

തലശേരി : അണ്ടലൂർക്കാവിൽ ഉത്സവം ബുധനാഴ്ച തുടങ്ങും. രാവിലെ നടക്കുന്ന തേങ്ങ താക്കൽ ചടങ്ങോടെ ഉത്സവത്തിന് തുടക്കമാകും. ഉത്സവത്തെ വരവേൽക്കാൻ ധർമടം ഗ്രാമവും പരിസര പ്രദേശങ്ങളും ഒരുങ്ങി.

15-ന് ഉച്ചക്ക് 12-ന് വെള്ളൂരില്ലത്ത് ആചാര്യ തന്ത്രിയുടെ തന്ത്രികർമം, നാലിന് കലശപൂജ. രാത്രി എട്ടിന് പാണ്ട്യഞ്ചേരി പടിക്കൽ പോകലും മൂത്തകൂർ പെരുവണ്ണാനെ കൂട്ടിക്കൊണ്ടുവരലും. തുടർന്ന് ചക്ക കൊത്തൽ, തിരുവായുധം കടയൽ, ചക്ക എഴുന്നള്ളത്ത്, ചക്ക നിവേദ്യം എന്നിവ നടക്കും.

16-ന് രാവിലെ ഒൻപതിന് കൊടിയേറ്റം. രാത്രി 11-ന് മേലൂർ മണലിൽ നിന്ന് കുടവരവ്. പ്രധാന ആരാധന മൂർത്തിയായ ദൈവത്താറിന്റെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ഓലക്കുട ക്ഷേത്ര പരിസരത്ത് എത്തുന്നതോടെ മേലൂർ ദേശവാസികളുടെ വകയായി കരിമരുന്ന് പ്രയോഗം നടക്കും.

17-ന് പുലർച്ചെ അഞ്ച് മുതൽ വിവിധ തെയ്യങ്ങൾ. അതിരാളവും മക്കളും (സീതയും ലവകുശൻമാരും), ഇളങ്കരുവൻ, പൂതാടി, നാഗകണ്ഠൻ, നാഗ ഭഗവതി, മലക്കാരി, പൊൻമകൻ, പുതുചേകോൻ, വേട്ടക്കൊരുമകൻ, ബപ്പൂരൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് 12-ന് ക്ഷേത്ര മുറ്റത്ത് ബാലി-സുഗ്രീവ യുദ്ധം. വൈകിട്ട് മെയ്യാലുകൂടൽ. തുടർന്ന് സൂര്യാസ്തമയത്തോട് കൂടി പ്രധാന ആരാധനാ മൂർത്തിയായ ദൈവത്താറും (ശ്രീരാമൻ), സഹചാരികളായ അങ്കക്കാരനും (ലക്ഷ്മണൻ), ബപ്പൂരനും (ഹനുമാൻ) തിരുമുടി അണിയും.

രാത്രി താഴെക്കാവിലേക്ക് എഴുന്നള്ളത്ത് നടക്കും. താഴെക്കാവിൽ രാമായണത്തിലെ വിവിധ സന്ദർഭങ്ങളെ ആസ്പദമാക്കിയുള്ള തെയ്യാട്ടം നടക്കും. 20വരെ തെയ്യാട്ടങ്ങൾ ആവർത്തിക്കും. 21-ന് പുലർച്ചെ തിരുവാഭരണം അറയിൽ സൂക്ഷിക്കുന്ന ചടങ്ങോടെ ഉത്സവം സമാപിക്കും.

പ്രധാന ഉത്സവ ദിനങ്ങളിൽ ധർമടം, പാലയാട്, അണ്ടലൂർ ദേശക്കാരുടെയും ക്ഷേത്ര കമ്മിറ്റിയുടെയും വക കരിമരുന്ന് പ്രയോഗം നടക്കും.


Share our post

THALASSERRY

കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സ്; വാ​ണി​ജ്യ നി​കു​തി റി​ട്ട. ഓ​ഫി​സ​ർ​ക്ക് മൂ​ന്ന് വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും

Published

on

Share our post

ത​ല​ശ്ശേ​രി: സ്ഥാ​പ​ന​ത്തി​ന്റെ ര​ജി​സ്‌​ട്രേ​ഷ​ൻ പു​ന:​സ്ഥാ​പി​ക്കാ​ൻ 5000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും. വാ​ണി​ജ്യ നി​കു​തി റി​ട്ട. ഓ​ഫി​സ​ർ കാ​സ​ർ​കോ​ട് പി​ലി​ക്കോ​ട് ആ​യി​ല്യ​ത്തി​ൽ എം.​പി. രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് (64) ത​ല​ശ്ശേ​രി വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്ജി കെ. ​രാ​മ​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. ര​ണ്ടു വ​കു​പ്പു​ക​ളി​ലാ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റ് മാ​സം ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2011 മേ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ്ര​തി ത​ളി​പ്പ​റ​മ്പ് വാ​ണി​ജ്യ നി​കു​തി ഓ​ഫി​സ​റാ​യി​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. സ്ഥാ​പ​ന​ത്തി​ന്റെ ര​ജി​സ്‌​ട്രേ​ഷ​ൻ പു​ന:​സ്ഥാ​പി​ച്ചു കി​ട്ടാ​ൻ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ച് നി​കു​തി സ്വീ​ക​രി​ക്കാ​ൻ 25,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് പ​രാ​തി. അ​പ്പീ​ൽ അ​തോ​റി​റ്റി ഉ​ത്ത​ര​വു​മാ​യി ചെ​ന്ന​പ്പോ​ൾ 5000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് വാ​ങ്ങി. വി​ജി​ല​ൻ​സ് ക​ണ്ണൂ​ർ ഡി​വൈ.​എ​സ്.​പി എം.​സി. ദേ​വ​സ്യ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഡി​വൈ.​എ​സ്.​പി സു​നി​ൽ ബാ​ബു കേ​ളോ​ത്തും ക​ണ്ടി​യാ​ണ് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ. ​ഉ​ഷാ​കു​മാ​രി ഹാ​ജ​രാ​യി


Share our post
Continue Reading

THALASSERRY

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എം.​ഡി.​എം.​എ ക​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

ത​ല​ശ്ശേ​രി: ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ക​ട​ത്തി​യ എം.​ഡി.​എം.​എ​യു​മാ​യി ത​ല​ശ്ശേ​രി​യി​ലെ​ത്തി​യ യു​വാ​വി​നെ എ​ക്സൈ​സ് പാ​ർ​ട്ടി പി​ടി​കൂ​ടി. ചി​റ​ക്ക​ൽ സ്വ​ദേ​ശി കെ.​പി. ആ​കാ​ശ് കു​മാ​റി​നെ​യാ​ണ് (26) 4.87 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ത​ല​ശ്ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സു​ബി​ൻ രാ​ജും പാ​ർ​ട്ടി​യും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.ബ​സ് വ​ഴി ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ത​ല​ശ്ശേ​രി​യി​ലെ​ത്തി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ ഉ​ട​നെ യു​വാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ബി​ൻ രാ​ജി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് അ​റ​സ്റ്റി​ലാ​യ​ത്.ത​ല​ശ്ശേ​രി മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന ക​ണ്ണി​യാ​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി​യെ മൂ​ന്ന് മാ​സ​മാ​യി ത​ല​ശ്ശേ​രി എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ ആ​കാ​ശ് കു​മാ​ർ അ​റ​സ്റ്റി​ലാ​വു​ന്ന​ത്. പ്ര​തി​യെ മാ​ർ​ച്ച് അ​ഞ്ച് വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​യെ പി​ടി​കൂ​ടി​യ എ​ക്സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) ലെ​നി​ൻ എ​ഡ്വേ​ർ​ഡ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പ്ര​സ​ന്ന, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​പി. സു​ബീ​ഷ്, സ​രി​ൻ രാ​ജ്, പ്രി​യേ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് ഡ്രൈ​വ​ർ എം. ​സു​രാ​ജ് എ​ന്നി​വ​രു​മു ണ്ടാ​യി​രു​ന്നു.


Share our post
Continue Reading

THALASSERRY

കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയ പെരുന്നാള്‍ സമ്മാനമായി നാടിന് സമര്‍പ്പിക്കും

Published

on

Share our post

തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്‍, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്‍.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രസ്തുത കാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനമെടുത്തു.കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയപെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!