കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്

Share our post

നിലമ്പൂര്‍ : കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്. ചാലിയാര്‍ വൈലാശ്ശേരി കോണമുണ്ട നറുക്കില്‍ ദേവന്‍ (48)നാണ് പരിക്ക് പറ്റിയത്.

വൈകുന്നേരം നാലരയോടെ തണ്ണിപ്പൊയില്‍ റിസര്‍വ് വനത്തിലെ പൊക്കോട് വനത്തിലാണ് സംഭവം. നടന്നു പോവുകയായിരുന്ന ദേവനെ ആന കാല്‍ കൊണ്ട് തട്ടുകയായിരുന്നു.തുടര്‍ന്ന് ഓടി വനത്തിനും സ്വകാര്യ ഭൂമിക്കു മിടയിലെ തോടില്‍ കിടന്നതിനാല്‍ ആനയുടെ ആക്രമണിത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

വിവരം അറിഞ്ഞ വനപാലകര്‍ ഉടന്‍ തന്നെ വാഹനത്തില്‍ അകമ്പാടത്ത് എത്തിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചു. ഇയാളുടെ കാലിനും നെഞ്ചിന്റെ ഇടരു ഭാഗത്തുമാണ് പരിക്ക്. എന്നാല്‍ പരിക്ക് ഗുരുതരമല്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!