പേരാവൂരിൽ നാളെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് യു.എം.സി

പേരാവൂർ : ചൊവ്വാഴ്ച (നാളെ) യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു വിഭാഗം വ്യാപാരികൾ ആഹ്വാനം ചെയ്ത കടയടപ്പ് സമരം അംഗീകരിക്കുന്നില്ലെന്നും ചൊവ്വാഴ്ച ചേമ്പർ അംഗങ്ങളുടെ എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുമെന്നും പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, സെക്രട്ടറി വി.കെ. രാധാകൃഷ്ണൻ, ട്രഷറർ നാസർ ബറാക്ക എന്നിവർ അറിയിച്ചു.