Connect with us

India

വീണാ വിജയന് താത്ക്കാലിക ആശ്വാസം; എക്സാലോജിക് ഹർജിയിൽ വിധി പിന്നീട്

Published

on

Share our post

ബെംഗളൂരു: വീണാ വിജയന് താത്ക്കാലിക ആശ്വാസം. എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ എക്സാലോജിക് നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി പിന്നീട് വിധി പറയും. ഹർജിയിൽ വിധി പറയുംവരെ കടുത്ത നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. എസ്.എഫ്.ഐ.ഒ ആവശ്യപ്പെട്ട രേഖകൾ എക്‌സാലോജിക് ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി.

വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിന്റെ സേവന-സാമ്പത്തിക ഇടപാട് രേഖകൾ തേടി എസ്.എഫ്.ഐ.ഒ സമൻസയച്ചതിന് പിന്നാലെയാണ് കമ്പനി നിയമവഴിയിൽ നീങ്ങിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വീണാ വിജയൻ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ചത്. അന്വേഷണം പ്രഖ്യാപിച്ചതിന് ആധാരമായ രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യവും ഹർജിയിലുണ്ട്.

വിഷയത്തിൽ കോടതി തീർപ്പ് കൽപ്പിക്കുന്നതിന് മുമ്പ് എസ്.എഫ്.ഐ.ഒ.യുടെ തുടർനീക്കങ്ങൾ ഇടക്കാല ഉത്തരവിലൂടെ തടയണമെന്ന ആവശ്യവും എക്സാലോജിക് മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്രസർക്കാരും എസ്.എഫ്.ഐ.ഒ ഡയറക്ടറുമാണ് കേസിലെ എതിർ കക്ഷികൾ. ആരോപണമുയർന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികരണമോ നിയമ പോരാട്ടമോ നടത്താത്ത എക്‌സാലോജിക്, എസ്.എഫ്.ഐ.ഒ അന്വേഷണം തങ്ങളിലേക്ക് എത്തുന്നുവെന്ന ഘട്ടത്തിലാണ് കോടതിയെ സമീപിച്ചത്.


Share our post

India

രാജ്യത്ത് ഏറ്റവുമധികം പേർ കൊവിഡ് ബാധിച്ച് മരിച്ചത് കേരളത്തിൽ: കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published

on

Share our post

ന്യൂഡൽഹി : ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ ഉണ്ടായത് കേരളത്തിലാണെന്ന് കേന്ദ്രസർക്കാർ. കേരളത്തിൽ കഴിഞ്ഞ വർഷം രോഗം ബാധിച്ച് മരിച്ചത് 66 പേരാണ്.(Covid 19 deaths in Kerala ).ഇക്കാര്യം ലോക്സഭയിൽ പറഞ്ഞത് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയാണ്. കേരളത്തിൽ കഴിഞ്ഞ വർഷം 5597 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും, 2023ല്‍ സംസ്ഥാനത്ത് 516 മരണമാണ് റിപ്പോർട്ട് ചെയ്തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.അതേസമയം, ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കർണാടകയിലാണ്. 2024ല്‍ 7252 കേസുകളും, 39 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ രാജ്യത്ത് നടക്കുന്നത് വളരെ പരിമിതമായ പരിശോധനകളാണ്.

 


Share our post
Continue Reading

India

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികൾ ഗൾഫ് രാജ്യങ്ങളിലേത്; വമ്പൻ മുന്നേറ്റം നടത്തി അറബ് നാടുകൾ

Published

on

Share our post

ദുബൈ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഗള്‍ഫ് കറന്‍സികള്‍. കുവൈത്ത് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍ എന്നിവയാണ് മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവ. ജോര്‍ദാനിയന്‍ ദിനാര്‍, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളില്‍.ഒരു കുവൈത്ത് ദിനാറിന് 280.72 രൂപയും ബഹ്റൈൻ ദിനാറിന് 229.78 രൂപയും ഒമാൻ റിയാൽ 224.98 രൂപയുമാണ് നിലവിലെ വിനിമയ നിരക്ക്. പ്രധാനമായും എണ്ണയെ ആശ്രയിച്ചാണ് കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ സമ്പദ്‍വ്യവസ്ഥ മുമ്പോട്ട് പോകുന്നത്. ശക്തമായ സമ്പദ്‍ വ്യവസ്ഥയാണ് കുവൈത്തിനുള്ളത്. ഏകദേശം രണ്ട് ശതമാനം മാത്രമാണ് തൊഴിലില്ലായ്മ നിരക്ക്.


Share our post
Continue Reading

India

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബൈ എയർപോർട്ട്

Published

on

Share our post

ദുബൈ: 2024ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 6.02 കോടി സീറ്റുകളുമായാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം മുന്‍നിര സ്ഥാനം നിലനിര്‍ത്തിയത്.2023നെ അപേക്ഷിച്ച് എയർലൈൻ ശേഷിയിൽ ഏഴു ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും 2019ലെ നിലവാരത്തിൽ നിന്ന് 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും ഏവിയേഷൻ അനലിറ്റിക്‌സ് കമ്പനിയായ ഒ.എ.ജി അറിയിച്ചു. ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം, അന്താരാഷ്ട്ര എയർലൈൻ ശേഷി അനുസരിച്ചാണ് കണക്കാക്കുന്നത്.

അതേസമയം ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങൾ ആകെ എയർലൈൻ ശേഷി (ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ) അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. 2024ല്‍ ഏറ്റവും തിരക്കേറിയ ആഗോള വിമാനത്താവളങ്ങളില്‍ ദുബൈയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.106 രാജ്യങ്ങളിലായി 269 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവിസുകളുണ്ട്. ആകെ 101 അന്താരാഷ്ട്ര എയർലൈനുകൾ സർവിസ് നടത്തുന്നു. ദുബൈയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളും പോകുന്നത് ഇന്ത്യ, സൗദി, യുകെ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ്. അതേസമയം 2024 ആദ്യ പകുതിയില്‍ 4.49 കോടി യാത്രക്കാരാണ് ദുബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!