എൻ.എസ്.എസ് തിരുവോണപ്പുറം പൊതുയോഗം

പേരാവൂർ: എൻ.എസ്.എസ് തിരുവോണപ്പുറം കരയോഗം തിരഞ്ഞെടുപ്പ് പൊതുയോഗം തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി. രഘുനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സോമസുന്ദരൻ, കെ. രാജീവൻ, താലൂക്ക് യൂണിയൻ സെക്രട്ടറി യു. രാജഗോപാൽ, കെ. ബാലകൃഷ്ണൻ, കെ.പി. പ്രമോദ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ. രാജീവൻ (പ്രസി.), കിഴക്കയിൽ ബാലകൃഷ്ണൻ (വൈസ് പ്രസി.), കെ. സോമസുന്ദരൻ (സെക്ര.) കെ.പി. പ്രദീപ് ( ജോ. സെക്ര.), എ.സി. സന്തോഷ് (ഖജാ.).