എൽ.ഡി.എഫ് കുടുംബ സംഗമവും ആദരവും

പേരാവൂർ: എൽ.ഡി.എഫ് പേരാവൂർ പഞ്ചായത്ത് 119, 121, 122, 123 ബൂത്തുകളുടെ കുടുംബ സംഗമവും ആദരവും കുനിത്തലയിൽ നടന്നു. സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കെ.സന്തോഷ് അധ്യക്ഷനായി. ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗം കെ.പി. പ്രശാന്ത്, കെ.എ. രജീഷ്, ടി. വിജയൻ, പി.എസ്. രജീഷ്, സി. സനീഷ്, കെ. പ്രഭാകരൻ, എ.കെ. ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.