കേളകം മൂർച്ചിലക്കാട്ട് ദേവീ ക്ഷേത്രം കുംഭഭരണി മഹോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും

കേളകം: മൂർച്ചിലക്കാട്ട് ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും13 മുതൽ 19 വരെ നടക്കും. 13ന് രാവിലെ 10നും 11നുമിടക്ക് തൃക്കൊടിയേറ്റ്. വൈകിട്ട് അഞ്ചിന് കലവറ നിറക്കൽ ഘോഷയാത്ര. 6.30ന് സർപ്പക്കാവിൽ വാർഷിക നാഗപൂജ. ഏഴ് മണി മുതൽ കലാസന്ധ്യ.
14ന്വൈകിട്ട് 7.30ന് എസ്.എൻ. വനിതാ സമ്മേളനം. തുടർന്ന് കേളകം എസ്.എൻ.വനിതാ സംഘം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ഡാൻസ് പ്രോഗ്രാം. 15ന് വൈകിട്ട് താലപ്പൊലി കുംഭകുട ഘോഷയാത്ര വിവിധ പ്രദേശങ്ങളിൽ നിന്നും പുറപ്പെട്ട് കേളകം ബസ് സ്റ്റാൻഡിൽ സംഗമിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും.
16ന് വൈകിട്ട് 7.30ന്ഭക്തിഗാനസുധയും മെലഡി സോംഗ്‌സും.17ന് വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം. രാത്രി ഒമ്പതിന് ആർഷഭാരതം ഡ്രാമാ സ്‌കോപ്പ് നാടകം. 18ന് പ്രതിഷ്ഠാദിന വാർഷികം, പൂമൂടൽ, പള്ളിവേട്ട, പള്ളിനിദ്ര. 19ന് വൈകിട്ട് ആറിന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, പഞ്ചവിംശതി കലശം, ശ്രീഭൂതബലി, രാത്രി 11ന് നടക്കുന്ന വലിയ ഗുരുതിയോടുകൂടി ക്ഷേത്രോത്സവം സമാപിക്കും.
ക്ഷേത്രം മേൽശാന്തി ശർമ്മ, സംഘാടക സമിതി രക്ഷാധികാരി കെ.വി. അജി, സംഘാടക സമിതി ചെയർമാൻ വി.എം. ഷാജു, കൺവീനർ സി.ആർ. രാമചന്ദ്രൻ തുടങ്ങിയവർ ചടങ്ങ് വിശദീകരിച്ചു.