Connect with us

Kerala

വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടികളുമായി സർക്കാർ

Published

on

Share our post

തിരുവനന്തപുരം : വയനാട്ടിൽ വന്യജീവി ആക്രമണം തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ അത് തടയാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേർന്നു. ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അന്തർസംസ്ഥാന വന്യജീവി പ്രശ്‌നങ്ങൾ ഏകോപിപ്പിക്കാൻ കേരള, കർണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അഡീഷണൽ ചീഫ് സെക്രട്ടറി / പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ ഒരു സമിതി രൂപീകരിക്കും. നിലവിലുള്ള അന്തർസംസ്ഥാന ഔദ്യോഗികതല യോഗം ഉടൻ ചേരും.

വന്യജീവികളെ നേരിടുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും. വയനാട്ടിൽ റവന്യൂ, പോലീസ്, ഫോറസ്റ്റ് വകുപ്പുകൾ ചേർന്ന് കമാൻഡ് കൺട്രോൾ സെന്റർ കൊണ്ടുവരും. രണ്ടു പുതിയ ആർ.ആർ.ടികൾ ഉടൻ പ്രവർത്തനമാരംഭിക്കും. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തും. ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും വിവരങ്ങൾ അറിയിക്കാൻ പബ്ലിക് അഡ്രസ്സ് സിസ്റ്റം കൊണ്ടുവരും. ഇതിന് പോലീസ്, വനം വകുപ്പ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. നിരീക്ഷണത്തിന് ആവശ്യമായ കൂടുതൽ ഉപകരണങ്ങൾ ഉടൻ സജ്ജമാക്കും.

വന്യജീവി ആക്രമണത്തിൽ അവശേഷിക്കുന്ന നഷ്ടപരിഹാരം കൊടുത്തുതീർക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതിർത്തിയിൽ തുടർച്ചയായി നിരീക്ഷണം നടത്താൻ പ്രത്യേക ടീമിനെ നിയോഗിക്കും. 15 ന് രാവിലെ വയനാട്ടിലെ ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ചർച്ച നടത്തും.

യോഗത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, വനംവകുപ്പ് മേധാവി ഗംഗ സിംഗ്, നിയമവകുപ്പ് സെക്രട്ടറി കെ.ജി. സനൽകുമാർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി. പുകഴേന്തി തുടങ്ങിയവർ പങ്കെടുത്തു.


Share our post

Kerala

മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന ലഹരി കടത്ത്; നെടുമ്പാശേരി വിമാനത്താവളത്തിൽ 15 കിലോ കഞ്ചാവ് പിടികൂടി

Published

on

Share our post

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ബാങ്കോക്കിൽ നിന്നെത്തിയ രണ്ടു യുവതികളിൽ നിന്ന് കസ്റ്റംസ് അധികൃതർ 15 കിലോ കഞ്ചാവ് പിടികൂടി. ഡൽഹി, രാജസ്ഥാൻ സ്വദേശിനികളിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഏഴരകിലോ വീതം ഹൈബ്രിഡ് കഞ്ചാവ് മേക്കപ്പ് വസ്തുക്കളുടെ രൂപേണ പൊതിഞ്ഞാണ് ഇരുവരും കൈവശം വച്ചിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വിപണനലക്ഷ്യം, മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.


Share our post
Continue Reading

Kerala

അതിസുരക്ഷ നമ്പര്‍പ്ലേറ്റ്; കേന്ദ്രം പറഞ്ഞത് കേരളം കേട്ടില്ല, വാഹനം സംസ്ഥാനം വിട്ടാല്‍ പിഴയോട് പിഴ

Published

on

Share our post

തിരുവനന്തപുരം: ഉദ്യോഗസ്ഥ തമ്മിലടിയില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് പദ്ധതി മുടങ്ങിയതിന് പിഴ നല്‍കേണ്ടിവരുന്നത് വാഹന ഉടമകള്‍. സംസ്ഥാനത്തിന് പുറത്തേക്കുപോകുന്ന കേരള വാഹനങ്ങള്‍ക്കാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഇല്ലാത്തതിന്റെ പേരില്‍ പിഴ നല്‍കേണ്ടി വരുന്നത്.രജിസ്ട്രേഷന്‍ വ്യവസ്ഥ ലംഘിച്ചെന്നപേരില്‍ 5000 രൂപയാണ് പിഴയീടാക്കുന്നത്. കൈക്കൂലിക്കുള്ള അവസരമായും ചില ഉദ്യോഗസ്ഥര്‍ മാറ്റുന്നുണ്ട്. കുടുങ്ങുന്നതില്‍ ഏറെയും സ്വകാര്യവാഹനങ്ങളാണ്. കേന്ദ്രനിയമപ്രകാരം പഴയവാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാണ്. എന്നാല്‍, മുകള്‍തട്ടിലെ ഉദ്യോഗസ്ഥരുടെ തര്‍ക്കംകാരണം സംസ്ഥാനത്ത് പഴയവാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാന്‍ ഔദ്യോഗികസംവിധാനം ഉണ്ടാക്കിയിട്ടില്ല. ഇതുകാരണം സംസ്ഥാനത്ത് പരിശോധനയും പിഴചുമത്തലും തുടങ്ങിയിട്ടില്ല. എന്നാല്‍, ഇതരസംസ്ഥാനങ്ങളില്‍ കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ച് പഴയവാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരിശോധനയും കര്‍ശനമാണ്. കേരളത്തില്‍ നിര്‍ബന്ധമല്ലെന്ന് അറിയാവുന്നതിനാല്‍ കേരള വാഹനങ്ങള്‍ അവരുടെ ഹിറ്റ്ലിസ്റ്റിലാണ്.

സംസ്ഥാനത്ത്, 2019-നുശേഷം ഇറങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് ഡീഡലര്‍തന്നെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കുന്നുണ്ട്. പഴയവാഹനങ്ങള്‍ക്കുകൂടി ഇവ ഏര്‍പ്പെടുത്താനുള്ള നീക്കമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ഗതാഗത കമ്മിഷണറായിരുന്ന എസ്. ശ്രീജിത്തും മന്ത്രി കെ.ബി. ഗണേഷ്‌കുമാറും തമ്മിലുണ്ടായ തര്‍ക്കം മൂര്‍ച്ഛിച്ചത് അതിസുരക്ഷാ നമ്പര്‍പ്ലേറ്റിന് ടെന്‍ഡര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്. 1.80 കോടി വാഹനങ്ങളുള്ള സംസ്ഥാനത്തെ നമ്പര്‍പ്ലേറ്റ് വിപണി ലക്ഷ്യമിട്ട് പത്തിലധികം കമ്പനികള്‍ രംഗത്തുണ്ട്. ബിസിനസ് സാധ്യത തേടിയുള്ള ഇവരുടെ തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരും പങ്കാളികളാകുന്നതാണ് പദ്ധതി മുടക്കുന്നത്.

സ്വന്തമായി പിടിപ്പിക്കാം പക്ഷേ, ചെലവേറും

പഴയവാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാനാകും. സര്‍ക്കാര്‍ നിരക്ക് നിശ്ചയിക്കാത്തതിനാല്‍ അധിക തുക നല്‍കേണ്ടിവരും. കാറുകള്‍ക്ക് 1200 രൂപവരെ ഡീലര്‍മാര്‍ ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍നിരക്ക് നിശ്ചയിച്ചാല്‍ ഇതിന്റെ പകുതി തുകയ്ക്ക് ലഭിക്കും.


Share our post
Continue Reading

Kerala

പുതുക്കണോ ഒഴിവാക്കണോ; 15 വര്‍ഷം പിന്നിട്ട വാഹനത്തിന്റെ റിന്യൂവൽ ഫീസ് കേന്ദ്രം എട്ടിരട്ടിയാക്കുന്നു

Published

on

Share our post

പതിനഞ്ചുവർഷം പഴക്കമുള്ള വാഹനം മിനുക്കി പുതുക്കാനുള്ള ഫീസ് കുത്തനെ ഉയർത്താൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഇരുചക്രവാഹനത്തിന്റേത് 300 രൂപയിൽ നിന്ന് ആയിരവും കാറുകളുടേത് 600-ൽനിന്ന് 5000-വും ആക്കാനാണ് കരട് വിജ്ഞാപനം. തുക വർധിപ്പിച്ചുള്ള ഉത്തരവ് മന്ത്രാലയം നേരത്തേ ഇറക്കിയിരുന്നു. കേന്ദ്ര മോട്ടോർവാഹനചട്ടത്തിലെ 81-ാം വകുപ്പ് പ്രകാരമാണ് വർധിപ്പിച്ചത്.

എന്നാൽ അത് ഹൈക്കോടതി മരവിപ്പിച്ചു. അതിനാൽ നിലവിൽ തുക വാങ്ങുന്നില്ല. എന്നാൽ, ഏപ്രിൽ ഒന്നുമുതൽ ഈ വർധന നിലവിൽവരുമെന്നാണ് സൂചന. നിലവിൽ 15 വർഷം കഴിഞ്ഞുള്ള വാഹനങ്ങൾ പുതുക്കുമ്പോഴും വിൽപ്പന നടത്തുമ്പോഴും മോട്ടോർവാഹനവകുപ്പ് സത്യവാങ്മൂലം വാങ്ങുന്നുണ്ട്. ‘കോടതി സ്റ്റേ ഉള്ളതിനാൽ നിലവിൽ ഈ തുക വാങ്ങിക്കുന്നില്ല. ഉത്തരവ് നീങ്ങിയാൽ വർധിപ്പിച്ച തുക നൽകാൻ ബാധ്യസ്ഥനാണ്’- എന്നാണ് എഴുതി വാങ്ങിക്കുന്നത്.

15 വർഷം പഴക്കമുള്ള ഇരുചക്ര, സ്വകാര്യ നാലുചക്ര വാഹനങ്ങൾ പുതുക്കുേന്പാൾ റോഡ് നികുതി കൂട്ടുമെന്ന് സംസ്ഥാനസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ നിലവിൽ നൽകുന്ന റോഡ് നികുതിയുടെ പകുതി തുക കൂടി അധികം നൽകണം. അതിനൊപ്പം കേന്ദ്രത്തിന്റെ പുതിയ പുതുക്കൽ ഫീസും വരുന്നതോടെ പഴയ വാഹനങ്ങൾ റോഡിൽനിന്ന് മായുമെന്നാണ് കണക്ക് കൂട്ടുന്നത്.

15 വർഷത്തിനുശേഷം അഞ്ചുവർഷത്തേക്കാണ് സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നത്. അറ്റകുറ്റപ്പണി, പെയിന്റിങ് അടക്കം നല്ലൊരു തുക ചെലവഴിച്ചാണ് ഉടമ അത് പുതുക്കാനായി ഹാജരാക്കേണ്ടത്.

മിനുക്കിയ ഇരുചക്രവാഹനങ്ങൾ ഏപ്രിൽ ഒന്നുമുതൽ രജിസ്ട്രേഷൻ പുതുക്കുമ്പോൾ റോഡ് നികുതി 1350 രൂപ അടയ്ക്കണം. നിലവിൽ 900 രൂപയാണ്. കാറുകൾക്ക് അതിന്റെ ഭാരത്തിനനുസരിച്ച് നിലവിലുള്ള തുകയുടെ പകുതി വില കൂടി അധികം നൽകണം. 6400 രൂപയാണ് അടക്കുന്നതെങ്കിൽ 9600 രൂപയാകും.


Share our post
Continue Reading

Trending

error: Content is protected !!