കേന്ദ്ര പോലീസ് സേനയിലെ കോണ്‍സ്റ്റബിള്‍ പരീക്ഷ ഇനി മലയാളത്തിലും; 13 പ്രാദേശിക ഭാഷകള്‍ക്ക് അനുമതി

ന്യൂഡല്‍ഹി : കേന്ദ്ര പോലീസ് സേനയിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറ്റ് പതിമൂന്ന് പ്രദേശിക ഭാഷകളിലും എഴുതാം. ആദ്യമായിട്ടാണ് മറ്റ് പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാനുള്ള അവസരം നല്‍കുന്നത്. മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുഗ്, പഞ്ചാബി, ഒഡിയ, മണിപ്പൂരി, കൊങ്കണി, ഉറുദു ഭാഷകളാണ് ഇത്തവണ ഉള്‍പ്പെടുത്തിയത്.
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ഏഴ് വരെ ആയിരിക്കും പരീക്ഷ നടത്തുന്നത്. 128 കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷക്ക് 48 ലക്ഷം പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.