നിയമ ലംഘനങ്ങള്‍ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാന്‍ ആപ്പ്

Share our post

കൊച്ചി: നിരത്തിലെ നിയമലംഘനങ്ങള്‍ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് പരിഗണനയില്‍. എ.ഐ ക്യാമറകള്‍ വഴിയുള്ള സ്മാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് സംവിധാനം വിജയകരമായതിനെ തുടർന്നാണ് പൊതുജന പങ്കാളിത്തം തേടുന്നത്. 

ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോ, സ്ഥലം, തീയതി, സമയം എന്നിവ സഹിതം പകര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ പാകത്തിലാകും മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം.

ഗതാഗത നിയമലംഘനങ്ങള്‍ പകര്‍ത്താന്‍, മൊബൈല്‍ ഫോണ്‍ ആദ്യമായിട്ടല്ല ഉപയോഗിക്കുന്നത്. നിലവില്‍ മൊബൈല്‍ ആപ്പ് വഴിയാണ് ഉദ്യോഗസ്ഥര്‍ ചിത്രമെടുത്ത് പിഴ ചുമത്തുന്നത്. എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് മൊബൈല്‍ ആപ്പിന്റെ സാധ്യത നിര്‍ദേശിച്ചത്.

പിഴ ചുമത്തുന്നതിലെ പിഴവുകള്‍ അറിയിക്കാന്‍ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം സജ്ജീകരിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ക്രമീകരണം കേന്ദ്ര സര്‍ക്കാരിന്റെ ഇ-ചലാന്‍ വെബ്സൈറ്റില്‍ വന്നതോടെ പദ്ധതി അപ്രസക്തമായി. ഈ സാഹചര്യത്തിലാണ് ആപ്പ് ഇടം പിടിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!