അലിഗഢ് മുസ്ലിം സർവകലാശാലാ കേന്ദ്രത്തിൽ വിദൂര വിദ്യാഭ്യാസ പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം

മലപ്പുറം : വിദൂര വിദ്യാഭ്യാസ രംഗത്ത് വൈവിധ്യമാർന്ന കോഴ്സുകളുമായി അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ മലപ്പുറം കേന്ദ്രം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള അലിഗഢ് ക്യാമ്പസിലാണ്, പ്ലസ് ടുവിന് തത്തുല്യമായ കോഴ്സുകളുൾപ്പടെ നിരവധി പ്രോഗ്രാമുകൾ നടത്തുന്നത്. സ്റ്റഡി സെന്ററും പരീക്ഷ കേന്ദ്രവുമെല്ലാം പെരിന്തൽമണ്ണ ചെറുകരയിലുള്ള കേന്ദ്രം തന്നെയാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 ആണ്.
അപേക്ഷാ ക്രമം
ഓഫ്‌ലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആപ്ലിക്കേഷൻ ഫോമും ഒരു വർഷത്തെ കോഴ്സ് ഫീസ് + 300 രൂപയുടെ (ആപ്ലിക്കേഷൻ ഫോം ചാർജ്) ഡി.ഡി.യും ഓഫീസിൽ എത്തിക്കണം. FINANCE OFFICER, AMU ALIGARH എന്ന പേരിൽ (PAYEE’S NAME/FAVOR OF) അലിഗഢിൽ മാറാവുന്ന (PAYBALE AT: ALIGARH,SBI BRANCH, ആണ് DD എടുക്കേണ്ടത്: 300 രൂപയും (ആപ്ലിക്കേഷൻ ഫീ)അപേക്ഷകർ ചേരാൻ ഉദ്ദേശിക്കുന്ന കോഴ്സിന്റെ തുകയും കൂട്ടിയാണ് ഡി.ഡി എടുക്കേണ്ടത്.