Kannur
സാധ്യതകളേറെ,’ഹരിത രശ്മിയെ” എന്നിട്ടും വേണ്ട
കണ്ണൂർ:കൈവശമുള്ള കാർഷകേതര ഭൂമി കൃഷിയോഗ്യമാക്കി പട്ടികവർഗ വിഭാഗക്കാർക്കിടയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച ഹരിതരശ്മി പദ്ധതിയോട് മുഖം തിരിച്ച് അധികൃതർ.ആറളം ഫാം ഉൾപ്പെടെ ജില്ലയിലെ പ്രദേശങ്ങളിൽ പദ്ധതിക്ക് വിശാല സാദ്ധ്യതകൾ നിലനിൽക്കുമ്പോഴും പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളൊന്നും ജില്ലയിൽ ഇതുവരെ ആരംഭിച്ചിട്ടില്ല.
പദ്ധതി നടപ്പിലായാൽ ജില്ലയിലെ ആയിരത്തോളം പട്ടികവർഗ കുടുംബങ്ങൾക്കു ഹരിതരശ്മിയുടെ പ്രയോജനം ലഭിക്കും.ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ മുക്തരാക്കാൻ വിത്തും വളവും ലഭ്യമാക്കി പദ്ധതി ആരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
നിലവിൽ വെറും രണ്ട് ജില്ലകളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ് പദ്ധതി. ആദ്യഘട്ടത്തിൽ ഇടുക്കിയിൽ 1000 കർഷകർക്കും വയനാട്ടിൽ 3000 കർഷകർക്കുമാണ് സഹായം നൽകിയത്. ഇടുക്കി ജില്ലയിലെ വട്ടവട, മറയൂർ, അടിമാലി, മൂന്നാർ, ദേവികുള എന്നിവിടങ്ങളിൽ പദ്ധതി വിജയകരമായി പൂർത്തികരിച്ചു. പദ്ധതിയുടെ ഭാഗമായി വയനാട്ടിലും വിളവെടുപ്പ് നടന്നു. രണ്ടാംഘട്ടത്തിൽ പാലക്കാട് ജില്ലയിൽ പദ്ധതി ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ ആദ്യഘട്ടത്തിലുണ്ടായിരുന്ന ആവേശം പിന്നീടുണ്ടായില്ല.
ഹരിതരശ്മി
പട്ടികവർഗ വിഭാഗക്കാരുടെ ജീവിത നിലവാരത്തിലും വരുമാനത്തിലും പുരോഗതി ഉറപ്പ് വരുത്താനാണ് ഹരിത രശ്മി എന്ന പേരിൽ പട്ടികവർഗ വികസന വകുപ്പ് 2019-20 സാമ്പത്തിക വർഷം പദ്ധതി ആവിഷ്‌കരിച്ചത്.എന്നാൽ കൊവിഡ് സാഹചര്യത്തിൽ പദ്ധതി ശരിയായ രീതിയിൽ നടന്നില്ല. തുടർന്ന് 2021 ജനുവരിയിൽ പദ്ധതി വീണ്ടും പുനരാരംഭിച്ചു.
മൂന്നു ഘട്ട പദ്ധതി
ഒന്നാംഘട്ടം
പുതിയ പ്രദേശത്തിന്റെ കണ്ടെത്തൽ, ബോധവത്കരണ പരിപാടികൾ, പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളുടെ തിരഞ്ഞെടുപ്പ്, സാമൂഹ്യ സാമ്പത്തിക വിശകലനം, ഗ്രൂപ്പുകളുടെ രൂപികരണം, പരിശീലന പരിപാടികൾ, മണ്ണ് പരിശോധന, പ്രാഥമിക ജലസേചന സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകളുടെ തിരഞ്ഞെടുപ്പ്
രണ്ടാംഘട്ടം
വിളകൾ നടുന്ന പ്രവർത്തനങ്ങൾ, അവയുടെ പരിപാലനം, ശാസ്ത്രീയമായി ശേഖരിക്കുകയും മാർക്കറ്റുമായി വിളകളെ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ
മൂന്നാം ഘട്ടം
പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ഗ്രൂപ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനം. ഭാവിയിൽ ഒരു പ്രൊഡ്യൂസർ കമ്പനിയായി ഈ ഗ്രൂപ്പുകളെ മാറ്റിയെടുക്കുന്ന പ്രവർത്തനങ്ങൾ
Kannur
തളിപ്പറമ്പിൽ ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
കണ്ണൂർ : ഏഴു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തുകണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൊലിസ് പരിധിയിൽ താമസിക്കു പെൺകുട്ടിയോട് ലൈംഗീകാതിക്രമം കാട്ടിയ മുഴുപ്പിലങ്ങാട് എടക്കാട് സ്വദേശി പി.പി നവാസിനെ(34)യാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുവിൻ്റെ സുഹൃത്താണ് അറസ്റ്റിലായ നവാസ്. പെൺകുട്ടിയെ മടിയിൽ ഇരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. തുടർന്ന് തളിപ്പറമ്പ് പൊലിസ് തിങ്കളാഴ്ച്ച പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kannur
ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ നാളെ മുതൽ ഗതാഗതം നിരോധിച്ചു
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ ശ്രീകണ്ഠപുരം മുതൽ കോട്ടൂർ വയൽ വരെയുള്ള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ ഫെബ്രുവരി 28 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.ശ്രീകണ്ഠപുരത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൂട്ടുമുഖം – പന്നിയാൽ-പുത്തൻകവല വഴി നെടിയേങ്ങ ഭാഗത്തേക്കു തിരിച്ചുവിട്ടതായി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.നടുവിലിൽ നിന്ന് വരുന്ന വാഹനങ്ങൾ നെടിയേങ്ങ -പുത്തൻകവല – പന്നിയാൽ കൂട്ടുമുഖം വഴി ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോകണം.
Kannur
നവജാത ശിശുവിന്റെ തുടയിൽ സൂചി കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി
പരിയാരം: നവജാത ശിശുവിന്റെ തുടയിൽ പ്രതിരോധ കുത്തിവെപ്പിന് ഇടയിൽ പൊട്ടിയ സൂചി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാറും സംഘവും ബുധനാഴ്ച മെഡിക്കൽ കോളേജിൽ എത്തി ഡോക്ടർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മൊഴിയെടുത്തു.നവജാത ശിശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന സിറിഞ്ചിൽ ഉപയോഗിക്കുന്ന സൂചികൾ പോലീസ് പരിശോധിച്ചു.മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയോ എന്നും അന്വേഷിച്ച് വരികയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു