കോടാപറമ്പ് മഖാം ഉറൂസ് ഇന്നുമുതൽ

ഉളിക്കൽ : നുച്യാട്-കോടാപറമ്പ് മഖാം ഉറൂസ് 11 മുതൽ 15 വരെ നടക്കും. 11-ന് വൈകീട്ട് നാലിന് മഖാം സിയാറത്ത്, 4.30-ന് പതാക ഉയർത്തൽ എന്നിവയുണ്ടാകും. ഏഴിന് മതപ്രഭാഷണം മൂസ അൽ ഖാസിമി ഉദ്ഘാടനം ചെയ്യും.
അബ്ദുൽ അസീസ് സഖാഫി മുഖ്യ പ്രഭാഷണം നടത്തും. 12-ന് വൈകീട്ട് ഏഴിന് മുഹിയിദ്ധീൻ സഖാഫി മതപ്രഭാഷണം ഉദ്ഘാടനം ചെയ്യും. ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ പ്രഭാഷണം നടത്തും. 13-ന് വൈകീട്ട് ഏഴിന് മതപ്രഭാഷണം അബ്ദുൾ നസീർ മദനി ഉദ്ഘാടനം ചെയ്യും. മുനീർ ഹുദവി വിളയിൽ പ്രഭാഷണം നടത്തും.
15-ന് മതപ്രഭാഷണം യു.കെ. മുഹമ്മദ് ബഷീർ സഅദി ഉദ്ഘാടനം ചെയ്യും. സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ അസഖാഫ് പ്രഭാഷണം നടത്തും. സമാപന ദിനത്തിൽ സ്വലാത്ത് മജ്‌ലിസ്,റാത്തീബ് എന്നിവയുണ്ടാകും. വൈകീട്ട് അഞ്ചുമുതൽ അന്നദാനം നടക്കും.