പ്രവാസികളുടെ പ്രതിഷേധ സദസ്സ് തിങ്കളാഴ്ച

കണ്ണൂർ : കണ്ണൂർ വിമാന താവളത്തിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം തിങ്കളാഴ്ച രാവിലെ 10-ന് പ്രതിഷേധ സദസ്സ് നടത്തും.
വിദേശ വിമാനങ്ങൾ ഇറങ്ങാനുള്ള പോയിന്റ് ഓഫ് കോൾ അനുവദിക്കുക, പ്രവാസികളോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക, പ്രവാസി ക്ഷേമത്തിന് കേന്ദ്ര വിഹിതം അനുവദിക്കുക തുടങ്ങിവയാണ് മറ്റ് ആവശ്യങ്ങൾ.
കണ്ണൂർ ടൗൺ സ്ക്വയറിൽ ഇടതുമുന്നണി കൺവീനർ ഇ. പി ജയരാജൻ ഉദ്ഘാടനം ചെയ്യും. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ, ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി തുടങ്ങിയവർ സംസാരിക്കും.