MUZHAKUNNU
മുഴക്കുന്നിൽ ജൈവ വൈവിധ്യ സർവേ തുടങ്ങി

കാക്കയങ്ങാട് : നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയിൽ മുഴക്കുന്ന് പഞ്ചായത്തിൽ ജൈവ വൈവിധ്യ ഡിജിറ്റൽ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള സർവേ തുടങ്ങി.പഞ്ചായത്തിന്റെ അധീനതയിലുള്ള 136 ഏക്കർ സ്വാഭാവിക പച്ചത്തുരുത്തിലെ
മരങ്ങൾ, ചെടികൾ,വള്ളികൾ എന്നിവ സർവേ ചെയ്യുന്ന പ്രവൃത്തികളാണ് തുടങ്ങിയത്.
ചാക്കാട് മുരിങ്ങൂറിലെ പുഴയോരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ വിദഗ്ദൻ വി.സി. ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.
നാല് വാർഡുകളിലായി മലയോര ഹൈവേയോട് ചേർന്നും ബാവലി,പാലപ്പുഴ എന്നിവക്ക് ഇടയിലുമായി കണിച്ചാർ പഞ്ചായത്ത് അതിർത്തി മുതൽ ഇരിട്ടി നഗരസഭ അതിർത്തിവരെയുള്ള 136 ഏക്കറിലാണ് സർവേ നടത്തുക. പച്ചത്തുരുത്തിലെ സ്വാഭാവികമായി വളരുന്ന മുഴുവൻ ജൈവ വൈവിധ്യങ്ങളുടെയും കണക്കുകൾ ശേഖരിക്കും.ഇവയുടെ എണ്ണം,ഇനം, ശാസ്ത്രീയ നാമം ഉൾപ്പെടെ ഡിജിറ്റലായി സൂക്ഷിക്കും. കൂടാതെ മലയോര ഹൈവേക്ക് അരികിൽ സോളാർ ബോർഡുകൾ സ്ഥാപിച്ച് ഇവിടെയുള്ള ജൈവ വൈവിധ്യങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തും.അവയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പൊതുജനങ്ങൾക്ക് ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്തു ലഭ്യമാവുന്ന ക്യു ആർ കോഡുകളും സ്ഥാപിക്കും.
അപൂർവമായ തൈകൾ തുരുത്തിൽ എവിടെയാണെന്ന് അറിയാൻ ജി.പി.എസ് വഴി മൊബൈലിലൂടെ അറിയാൻ കഴിയുന്ന സംവിധാനവും ഏർപ്പെടുത്തും.നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയിൽ ജില്ലയിൽ ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട ഏഴ് പഞ്ചായത്തുകളിൽ ഒന്നാണ് മുഴക്കുന്ന്.ഹരിതകേരള മിഷന്റെയും ബി.എം. സിയുടെയും എടത്തൊട്ടി ഡീപ്പോൾ കോളേജ് ഗ്രീൻ ബ്രിഗേർഡിന്റെയും സഹായത്തിലാണ് രണ്ടാഴ്ചകൊണ്ട് കണക്കെടുപ്പ് നടത്തുക.
വൈസ് പ്രസിഡന്റ് വി.വി. വിനോദ്, സ്ഥിര സമിതി അധ്യക്ഷരായ എ.വനജ,സി.കെ. ചന്ദ്രൻ,കെ.വി.ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ കെ. വി. റഷീദ്,ഷഫീന മുഹമ്മദ്, ധന്യ രാഗേഷ്,അസി. സെക്രട്ടറി ബാലകൃഷ്ണൻ കല്യാടൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. വത്സൻ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ,എൻ. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
MUZHAKUNNU
മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പൂര മഹോത്സവം മാർച്ച് 27മുതൽ ഏപ്രിൽ പത്ത് വരെ


മുഴക്കുന്ന്: മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പൂര മഹോത്സവവും ധ്വജ പ്രതിഷ്ഠ കലശവും ശ്രീ പോർക്കലി ആരൂഢ സ്ഥാനത്തെ പ്രതിഷ്ഠാ കർമ്മവും മാർച്ച് 27മുതൽ ഏപ്രിൽ 10 വരെ ക്ഷേത്ര സന്നിധിയിൽ നടക്കും.
MUZHAKUNNU
വർഷം ഒന്ന് കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്ത മുഴക്കുന്ന് പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രം


പണി പൂർത്തിയായി വർഷം ഒന്ന് കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്ത മുഴക്കുന്ന് പഞ്ചായത്തിലെ പാറക്കണ്ടം ആരോഗ്യ ഉപകേന്ദ്രം ഉടൻ പ്രവർത്തനം തുടങ്ങണമെന്ന് എസ്.വൈ.എസ് പാറക്കണ്ടം യൂണിറ്റ്
ജനറൽബോഡിയോഗം ആവശ്യപ്പെട്ടു,സോൺ സെക്രട്ടറി ഇബ്രാഹിം പി ഉദ്ഘാടനം ചെയ്തു, ഷാജഹാൻ മിസ്ബാഹി ഹുസൈൻ ചക്കാലയിൽ,കെപി സിയാസ് , അബ്ദുൽ ഖാദർ സഖാഫി,ഹംസ മൗലവി, കെ കെ ഷരീഫ്,മുഹമ്മദ് മുസ്‌ലിയാർ സൈദ് മുഹമ്മദ്,എന്നിവർ സംസാരിച്ചുഎസ് വൈ എസ് ഭാരവാഹികളായി മുഹമ്മദ് സഖാഫി (പ്രസിഡണ്ട്) അബ്ദുറഹീം കെ കെ (ജനറൽ സെക്രട്ടറി) അബ്ദുസമദ് സഅദി (ഫിനാൻസ് സെക്രട്ടറി)ശിഹാബ് പാറയിൽ, അബ്ദുസമദ് ടി ഐ (വൈസ് പ്രസിഡണ്ട് )അബ്ദുറഹ്മാൻ കെ മുസ്തഫ ഇ (ജോൺ സെക്രട്ടറി).
Local News
കാക്കയങ്ങാടിൽ രശ്മി ഡെന്റൽ സെന്റർ പ്രവർത്തനം തുടങ്ങി


കാക്കയങ്ങാട്: രശ്മി ഡെന്റൽ സെന്റർ കാക്കയങ്ങാടിൽ പ്രവർത്തനം തുടങ്ങി. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് വി.വി.വിനോദ് , പഞ്ചായത്തംഗങ്ങളായ സി.കെ.ചന്ദ്രൻ , വത്സൻ കാര്യത്ത് , കെ.മോഹനൻ , എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് കെ.ടി.പീതാംബരൻ , യു.എം.സി ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ , കെ.കെ.രാജീവൻ , ഏകോപന സമിതി പ്രസിഡന്റ് കെ.ടി.ടോമി , ഡോ.വി.രാമചന്ദ്രൻ ഡോ. അമർ രാമചന്ദ്രൻ , ഡോ. വിമൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഇരിട്ടി റോഡിൽ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിന് സമീപത്താണ് രശ്മി ഡെന്റൽ സെന്റർ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്