വോയ്‌സ് ഓഫ് കുനിത്തലയുടെ നീന്തൽ പരിശീലനം സമാപിച്ചു

പേരാവൂർ: അഗ്നി രക്ഷാനിലയവും വോയ്‌സ് ഓഫ് കുനിത്തലയും പുതുശ്ശേരി നിവാസികളും ചേർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ നീന്തൽ പരിശീലനം സമാപിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. വോയ്‌സ് ഓഫ് കുനിത്തല പ്രസിഡന്റ് പ്രജീഷ് മമ്പള്ളി അധ്യക്ഷത വഹിച്ചു. രമേശൻ ആലച്ചേരിയെയും കെ.എ. രജീഷിനെയും ഷിജു വയലോമ്പ്രനെയും ആദരിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപൻ പുത്തലത്ത് ജല അപകടങ്ങളിൽ പെട്ടാൽ രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളെ കുറിച്ച്ക്ലാസ്സെടുത്തു.
രാജീവൻ പൊന്നമ്പത്ത്, രാകേഷ്, കെ.എ. രജീഷ്, ഷിജു വയലോമ്പ്രൻ, പ്രവീൺ കാറാട്ട്, മനോജ് വളയങ്ങാടൻ, സന്തോഷ് കാറാട്ട്, സതീശൻ ചോദിക്കണ്ടി, അനൂപ് നാമത്ത് തുടങ്ങിയവർ സംസാരിച്ചു. മുപ്പതോളം പേർ നിന്തൽ പഠിച്ചു. അക്വാറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറിയും പേരാവൂർ അഗ്നി രക്ഷാനിലയം ഉദ്യോഗസ്ഥനുമായ എം. രമേശൻ ആലച്ചേരിയാണ് പരിശീലനം നൽകിയത്.