ചൊവ്വാഴ്ചത്തെ കടയടപ്പ് സമരത്തിൽ ഭാരതീയ വ്യാപാരി വ്യവസായി സംഘം സഹകരിക്കില്ല

Share our post

കണ്ണൂർ: ഒരു വിഭാഗം വ്യാപാരികൾ പ്രഖ്യാപിച്ച ചൊവ്വാഴ്ചത്തെ കടയടപ്പ് സമരത്തിൽ സഹകരിക്കില്ലെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം അറിയിച്ചു. വ്യാപാര വ്യവസായ മേഖല നേരിടുന്ന നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ തന്നെ കടയടച്ചിട്ടുള്ള സമരങ്ങൾ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ചെറുകിട വ്യാപാര വ്യവസായ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ മാത്രമേ ഉപകരിക്കൂ.

വികസിത ഭാരതം എന്ന മഹത്തായ ലക്ഷ്യവുമായി നാം മുന്നേറുമ്പോൾ രാഷ്ട്രത്തിൻ്റെ സാമ്പത്തികമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും വ്യാപാര വ്യവസായ മേഖലയുടെ ശാക്തീകരണത്തിന് യാതൊരു ഗുണവും ചെയ്യാത്ത കാലഹരണപ്പെട്ട ഹർത്താൽ, കടയടപ്പ് സമരങ്ങൾ പോലെയുള്ള സമര മാർഗ്ഗങ്ങളിൽ നിന്ന് എല്ലാ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പിൻമാറണമെന്നും ബി.വി.വി.എസ് സംസ്ഥാന പ്രസിഡൻ്റ് എൻ. അജിത്ത് കർത്ത, ജനറൽ സെക്രട്ടറി എസ്. സന്തോഷ് എന്നിവർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!