ഇരിട്ടി മാടത്തില്‍ വനം വകുപ്പ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്

ഇരിട്ടി: വനം വകുപ്പിന്റെ ഇരിട്ടി മാടത്തില്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത പണം പിടികൂടി. വിജിലന്‍സ് കണ്ണൂര്‍ ഡി.വൈ.എസ്പി മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തിയത്.റെയ്ഡില്‍ കണക്കില്‍ പെടാത്ത 3300 ഓളം രൂപയും പിടിച്ചെടുത്തു.ചെക്ക് പോസ്റ്റ് ചുമതലയുള്ള ഓഫീസറുടെ ബാഗില്‍ നിന്നാണ് പണം പിടികൂടിയത്.