പാലക്കാട്‌ ഡിവിഷനിൽ ട്രെയിൻ നിയന്ത്രണം

Share our post

പാലക്കാട്‌ ഡിവിഷനിൽ ട്രെയിൻ നിയന്ത്രണം. പാലക്കാട്‌ റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി.

റദ്ദാക്കിയ ട്രെയിനുകൾ

▫️ഷൊർണൂർ-കോഴിക്കോട്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (06455) പത്ത്, 17, 24 തീയതികളിൽ റദ്ദാക്കി.

▫️കോഴിക്കോട്‌-ഷൊർണൂർ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (06454) 11, 18, 25 തീയതികളിൽ റദ്ദാക്കി.

▫️നിലമ്പൂർ-ഷൊർണൂർ സ്‌പെഷ്യൽ (06470) 17, 18, 24, 25 തീയതികളിൽ റദ്ദാക്കി.

▫️ഷൊർണൂർ-നിലമ്പൂർ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (0-6467) 17, 18, 24, 25 തീയതികളിൽ റദ്ദാക്കി.

വൈകി ഓടുന്ന ട്രെയിനുകൾ

▫️കൊച്ചുവേളി-ശ്രീ ഗംഗാനഗർ എക്‌സ്‌പ്രസ്‌ (16312) 10ന്‌ കൊച്ചുവേളിയിൽ നിന്ന്‌ 4.15 മണിക്കൂർ വൈകി രാത്രി എട്ടിനായിരിക്കും പുറപ്പെടുക. 17, 24 തീയതികളിലും ട്രെയിൻ വൈകും.

▫️ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ വെസ്റ്റ്‌ കോസ്റ്റ്‌ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (22637) 10ന്‌ 3.15 മണിക്കൂർ വൈകി വൈകിട്ട്‌ 4.40ന്‌ ആകും ചെന്നൈയിൽ നിന്ന്‌ പുറപ്പെടുക. ‌17, 24, മാർച്ച്‌ 2 തീയതികളിലും ട്രെയിൻ വൈകും.

▫️കൊച്ചുവേളി-നിലമ്പൂർ രാജറാണി എക്‌സ്‌പ്രസ്‌ (16349) കൊച്ചുവേളിയിൽ നിന്ന്‌ 16, 17, 23, 24 തീയതികളിൽ 1.40 മണിക്കൂർ വൈകിയാകും പുറപ്പെടുക.

▫️മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ്‌ കോസ്റ്റ്‌ സൂപ്പർ ഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (22638) 8, 29 തീയതികളിൽ 2 മണിക്കൂർ വൈകിയാകും മംഗളൂരുവിൽ നിന്ന്‌ പുറപ്പെടുക. 22ന്‌ ഒരു മണിക്കൂറും വൈകും.

▫️നാഗർകോവിൽ-മംഗളൂരു ജങ്‌ഷൻ സ്‌പെഷ്യൽ 24ന്‌ 3.15 മണിക്കൂർ വൈകി വൈകിട്ട്‌ ആറിനായിരിക്കും നാഗർകോവിലിൽ നിന്ന്‌ പുറപ്പെടുക. മാർച്ച്‌ രണ്ടിനും ട്രെയിൻ മൂന്നര മണിക്കൂറും വൈകും.

ഭാഗികമായി റദ്ദാക്കിയ ട്രെയിൻ

▫️ആലപ്പുഴ-കണ്ണൂർ എക്‌സ്‌പ്രസ്‌ മാർച്ച്‌ രണ്ടിന്‌ കോഴിക്കോട്‌ സർവീസ്‌ അവസാനിപ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!