ബജറ്റ്; പേരാവൂർ പഞ്ചായത്തിൽ ‘വികേന്ദ്രക്ക്’ അഞ്ച് കോടി

പേരാവൂർ : 50.15 കോടി രൂപ വരവും 49.07 കോടി രൂപ ചിലവും 1.08 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അവതരിപ്പിച്ചു. പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലത്ത് ഉന്നത വിദ്യാഭ്യാസ കേന്ദ്രം, നീന്തൽ കുളം, പാർക്കിങ്ങ് ഏരിയ, കാർഷിക വിപണന കേന്ദ്രമുൾപ്പെടെ പ്രാവർത്തികമാക്കുന്നതിന് ‘വികേന്ദ്ര’ സമഗ്ര വികസന പദ്ധതിക്ക് അഞ്ച് കോടിയും ലൈഫ് പദ്ധതിക്ക് 1.10 കോടിയും ബജറ്റിൽ വകയിരുത്തി.
മലിനജല ശുചീകരണത്തിന് ഒരു കോടിയും സുഭിക്ഷം പേരാവൂരിന് 20 ലക്ഷവും ക്ഷീര ഗ്രാമത്തിന് 25 ലക്ഷവും വയോജന സംരക്ഷണത്തിന് 15 ലക്ഷവും വകയിരുത്തി.പ്രസിഡന്റ് പി .പി .വേണുഗോപാലൻ അധ്യക്ഷനായി. കെ .വി .ശരത്, റീന മനോഹരൻ, എം .ഷൈലജ, ജോസ് ആന്റണി, ബേബി സോജ, റജീന സിറാജ്, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.