Kannur
മേലെചൊവ്വ മേൽപാത ഒരാഴ്ചക്കകം ടെൻഡർ
കണ്ണൂർ: കാത്തിരിപ്പിനൊടുവിൽ മേലെചൊവ്വയിൽ മേൽപ്പാതക്ക് ഒരാഴ്ചക്കുള്ളിൽ ടെൻഡറാവും. പദ്ധതി കിഫ്ബി അംഗീകരിച്ചിട്ട് നാലര മാസം കഴിയുമ്പോഴാണ് ടെൻഡർ നടപടികളിലേക്ക് കടക്കുന്നത്. ടെൻഡർ സംബന്ധിച്ച രേഖകൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ പരിശോധിച്ചുവരുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മേൽപാത നിർമിക്കുന്നത് സമർപ്പിച്ച പദ്ധതി കിഫ്ബി അംഗീകരിച്ചത്.
കണ്ണൂർ നഗരത്തിലെ വാഹന ത്തിരക്കിന്റെ പ്രഭവകേന്ദ്രമായ മേലെചൊവ്വയിൽ നേരത്തെ അടിപ്പാത നിർമിക്കാനാണ് തീരുമാനിച്ചത്. നഗരത്തിൽ മുഴുവൻ കുടിവെള്ളം വിതരണം ചെയ്യുന്ന മേലെചൊവ്വയിലെ കൂറ്റൻ ജലസംഭരണിയിൽനിന്നുള്ള പൈപ്പുകൾ ദേശീയപാതക്കടിയിലുണ്ട്.
ഇവ തടസ്സമായതോടെയാണ് അടിപ്പാതക്ക് പകരം മേൽപാതയെന്ന തീരുമാനത്തിലെത്തിയത്. കിഫ്ബി പദ്ധതി അംഗീകരിച്ചിട്ടും ടെൻഡറാകാതെ നീണ്ടുപോകുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒടുവിൽ നവകേരള സദസ്സ് കഴിഞ്ഞയുടൻ ടെൻഡറാകുമെന്നറിയിച്ചെങ്കിലും നടന്നില്ല. നിർമാണത്തിന്റെ ഭാഗമായി മേലെചൊവ്വയിൽ കെട്ടിടം പൊളി നേരത്തെ പൂർത്തിയാക്കിയിരുന്നു.
കുടിവെള്ളം മുട്ടുമെന്നായതോടെയാണ് ഫെബ്രുവരിയിൽ ടെൻഡർ നടപടികൾ തുടങ്ങാനിരിക്കെ അടിപ്പാതക്ക് പകരം മേൽപാത നിർമിക്കാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് സർക്കാൻ അനുമതി നൽകിയത്. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ കിഫ്ബി, വാട്ടർ അതോറിറ്റി അധികൃതർ കണ്ണൂരിലും തിരുവനന്തപുരത്തും ചർച്ച നടത്തിയാണ് പൈപ് ലൈൻ മാറ്റുന്നത് പ്രായോഗികമല്ലെന്ന് തീരുമാനിച്ചത്.
പഴശ്ശിയിൽനിന്ന് മേലെചൊവ്വയിലെ ജലസംഭരണിയിലേക്ക് ഗ്രാവിറ്റി ഫോഴ്സിൽ വരുന്ന പൈപ് ലൈനായതിനാൽ ഉയർച്ചയോ താഴ്ചയോ ഉണ്ടായാൽ പമ്പിങ്ങിനെ ബാധിക്കും.
കണ്ണൂർ -തലശ്ശേരി റൂട്ടിൽ മേലെചൊവ്വ ജംങ്ഷനിൽ 310 മീറ്റർ നീളത്തിലും ഒമ്പത് മീറ്റർ വീതിയിലുമാണ് നിർമാണം. 2016ലെ ബജറ്റിലാണ് മേലെചൊവ്വയിൽ അടിപ്പാത അനുവദിച്ചത്. നേരത്തെ അടിപ്പാതക്കായി പുതുക്കിയ എസ്റ്റിമേറ്റ് തുകയായ 34.6 കോടി രൂപ ചെലവിൽ തന്നെ മേൽപാലവും പണിയാനാവും.
മേലെചൊവ്വ വഴി നഗരത്തിലെത്തുമ്പോൾ ഗതാഗതക്കുരുക്കിൽ കുടുങ്ങാത്തവരുണ്ടാകില്ല. കണ്ണൂരിൽനിന്ന് പോകുന്ന വാഹനങ്ങൾ കോഴിക്കോട് ഭാഗത്തേക്കും വിമാനത്താവളത്തിലേക്കും മൈസൂരു ഭാഗത്തേക്കും തിരിഞ്ഞുപോകുന്ന കവലയാണിത്.
മേലെചൊവ്വയിൽ തുടങ്ങുന്ന കുരുക്ക് ചിലപ്പോൾ പുതിയതെരു വരെ നീളും. നേരത്തെ ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രാവർത്തികമല്ലാത്തതിനാൽ ഒഴിവാക്കുകയായിരുന്നു. മേൽപാലം വരുന്നതോടെ നിലവിൽ തലശ്ശേരി, മട്ടന്നൂർ ഭാഗത്തുനിന്നും കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങൾക്ക് റോഡിൽ കുടുങ്ങാതെ നഗരത്തിലെത്താം. 52 സെന്റ് സ്ഥലവും 51 കെട്ടിടങ്ങളും 15.30 കോടി രൂപ ചെലവിലാണ് മേൽപാതക്കായി ഏറ്റെടുത്തത്.
‘‘മേലെചൊവ്വ മേൽപാത നിർമാണവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടിയിലേക്ക് കടക്കുകയാണ്. രേഖകൾ പരിശോധിച്ചുവരികയാണ്.’’ -എ.എ. അബ്ദുൽ സലാം(ഡെപ്യൂട്ടി ജനറൽ മാനേജർ,റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള)
Kannur
തളിപ്പറമ്പിൽ ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
കണ്ണൂർ : ഏഴു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തുകണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൊലിസ് പരിധിയിൽ താമസിക്കു പെൺകുട്ടിയോട് ലൈംഗീകാതിക്രമം കാട്ടിയ മുഴുപ്പിലങ്ങാട് എടക്കാട് സ്വദേശി പി.പി നവാസിനെ(34)യാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുവിൻ്റെ സുഹൃത്താണ് അറസ്റ്റിലായ നവാസ്. പെൺകുട്ടിയെ മടിയിൽ ഇരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. തുടർന്ന് തളിപ്പറമ്പ് പൊലിസ് തിങ്കളാഴ്ച്ച പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kannur
ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ നാളെ മുതൽ ഗതാഗതം നിരോധിച്ചു
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ ശ്രീകണ്ഠപുരം മുതൽ കോട്ടൂർ വയൽ വരെയുള്ള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ ഫെബ്രുവരി 28 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.ശ്രീകണ്ഠപുരത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൂട്ടുമുഖം – പന്നിയാൽ-പുത്തൻകവല വഴി നെടിയേങ്ങ ഭാഗത്തേക്കു തിരിച്ചുവിട്ടതായി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.നടുവിലിൽ നിന്ന് വരുന്ന വാഹനങ്ങൾ നെടിയേങ്ങ -പുത്തൻകവല – പന്നിയാൽ കൂട്ടുമുഖം വഴി ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോകണം.
Kannur
നവജാത ശിശുവിന്റെ തുടയിൽ സൂചി കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി
പരിയാരം: നവജാത ശിശുവിന്റെ തുടയിൽ പ്രതിരോധ കുത്തിവെപ്പിന് ഇടയിൽ പൊട്ടിയ സൂചി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാറും സംഘവും ബുധനാഴ്ച മെഡിക്കൽ കോളേജിൽ എത്തി ഡോക്ടർ, നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മൊഴിയെടുത്തു.നവജാത ശിശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന സിറിഞ്ചിൽ ഉപയോഗിക്കുന്ന സൂചികൾ പോലീസ് പരിശോധിച്ചു.മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയോ എന്നും അന്വേഷിച്ച് വരികയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു