പി.വി.നരസിംഹറാവുവിനും ചരണ്‍ സിംഗിനും ഭാരതരത്ന; എം.എസ്.സ്വാമിനാഥനും ബഹുമതി

ന്യൂഡല്‍ഹി: മൂന്ന് പേര്‍ക്ക് കൂടി രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരതരത്ന. മുന്‍ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹറാവു, ചൗധരി ചരണ്‍ സിംഗ് എന്നിവര്‍ക്കും ഹരിത വിപ്ലവത്തിന് നേതൃത്വം നല്കിയ ശാസ്ത്രജ്ഞന് എം.എസ്.സ്വാമിനാഥനുമാണ് ബഹുമതി.
മരണാനന്തര ബഹുമതിയായാണ് മൂവര്‍ക്കും പുരസ്കാരം നല്‍കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ ഈ വര്‍ഷം ഭാരതരത്ന പുരസ്കാരത്തിന് അര്‍ഹരായവരുടെ എണ്ണം അഞ്ചായി.
മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനിക്കും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി താക്കൂറിനും ബഹുമതി നല്‍കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.