ദക്ഷിണ റെയിൽവേയിൽ 2860 അവസരങ്ങള്‍

Share our post

ദക്ഷിണ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ യൂണിറ്റുകളിലും ഡിവിഷനുകളിലും വർക്‌ഷോപ്പുകളിലുമായി 2860 പേരെയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐ.ക്കാർക്ക് തിരുവനന്തപുരം ഡിവിഷനിൽ 280 ഒഴിവും പാലക്കാട് ഡിവിഷനിൽ 135 ഒഴിവുമുണ്ട്.

ട്രേഡുകൾ

ഫ്രഷേഴ്‌സ് വിഭാഗത്തിൽ ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), എം.എൽ.ടി. (റേഡിയോളജി/പതോളജി/കാർഡിയോളജി) എന്നിവയാണ് ട്രേഡുകൾ.ഐ.ടി.ഐ.ക്കാരുടെ വിഭാഗത്തിലെ ട്രേഡുകൾ: ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, ഇലക്‌ട്രിഷ്യൻ, മെക്കാനിക്‌-മോട്ടോർ വെഹിക്കിൾ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), കാർപെന്റർ, പ്ലംബർ, മെക്കാനിക്-മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കാനിക്-റഫ്രിജറേഷൻ ആൻഡ് എ.സി., മെക്കാനിക്-ഡീസൽ, ഇലക്‌ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറൽ), വയർമാൻ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ് (പാസാ), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ് (ഐ.സി.ടി.എസ്.എം.), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ്പാ), അഡ്വാൻസ്ഡ് വെൽഡർ, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (എസ്.എസ്.എ.)

യോഗ്യത

ഫ്രഷേഴ്‌സ് വിഭാഗത്തിൽ മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ ട്രേഡിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുൾപ്പെട്ട പന്ത്രണ്ടാംക്ലാസ് വിജയവും മറ്റ് ട്രേഡുകളിലേക്ക് പത്താംക്ലാസ് വിജയവുമാണ് യോഗ്യത.ഐ.ടി.ഐ.ക്കാരുടെ വിഭാഗത്തിൽ എല്ലാ അപേക്ഷകരും പത്താംക്ലാസ് വിജയിച്ചവരാകണം. കൂടാതെ പാസാ ട്രേഡിലേക്ക് കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റിലുള്ള എൻ.സി.വി.ടി.യുടെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മറ്റ് ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി.ഐ. (എൻ.സി.വി.ടി./ എസ്.സി.വി.ടി.) നേടിയവരായിരിക്കണം. രണ്ട് വിഭാഗത്തിലെയും (ഫ്രഷേഴ്‌സ്, ഐ.ടി.ഐ.) പത്താംക്ലാസ്/ പന്ത്രണ്ടാംക്ലാസ് വിജയം പ്ലസ്ടു സമ്പ്രദായത്തിലുള്ളതും 50 ശതമാനം മാർക്കോടെ നേടിയതുമായിരിക്കണം (എസ്.സി., എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്ക് മാർക്ക് നിബന്ധനയില്ല).

പരിശീലന കാലാവധി: ഐ.ടി.ഐ.ക്കാർക്ക് ഒരു വർഷമാണ് പരിശീലനം. ഫ്രഷേഴ്‌സിന് ഫിറ്റർ ട്രേഡിൽ രണ്ടുവർഷവും മറ്റ്‌ ട്രേഡുകളിൽ 15 മാസവുമായിരിക്കും പരിശീലനം.

അപേക്ഷ

ഒരാൾക്ക് ഒരു യൂണിറ്റേ തിരഞ്ഞെടുക്കാനാവൂ. അപേക്ഷകർ www.apprenticeshipindia.in– എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും sr.indianrailways.gov.in ൽ News & Updates-ൽ Personel Branch information-Act Apprenticeship 2023-24 എന്ന ഭാഗത്ത് ലഭിക്കും. അവസാന തീയതി: ഫെബ്രുവരി 28 (വൈകീട്ട് അഞ്ച് )


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!