500 പേർ അണിനിരക്കുന്ന പൂരക്കളി നാളെ

Share our post

പയ്യന്നൂർ: 500 കലാകാരന്മാർ അണിനിരക്കുന്ന മെഗാ പൂരക്കളി ഒൻപതിന് വൈകീട്ട് ആറിന് തായിനേരി കുറിഞ്ഞി ക്ഷേത്ര പരിസരത്ത് നടക്കും.

അന്നൂർ തലയന്നേരി പൂമാല ഭഗവതി കാവിലെയും തായിനേരി കുറിഞ്ഞി ക്ഷേത്രത്തിലേയും പൂരക്കളി കലാകാരന്മാരാണ് ചുവട് വയ്ക്കുക.

കുറിഞ്ഞി ക്ഷേത്രം കളിയാട്ടം 10 മുതൽ 13 വരെയാണ്. ഇതിന്റെ ഭാഗമായാണ് ഈ പൂരക്കളി പ്രദർശനം. അഞ്ച് മുതൽ 90 വയസ് വരെയുള്ളവർ കളിക്കുന്നതും പ്രത്യേകതയാണ്. രണ്ട് ഏഷ്യൻ റെക്കോഡുകൾ കൂടി ഈ പ്രദർശനം വഴി സംഘാടകർ ലക്ഷ്യമിടുന്നുണ്ട്.

മെഗാ പൂരക്കളിക്ക് മുൻപ് 75 പേരുടെ പൂരക്കളി അരങ്ങേറ്റം നടക്കും. മെഗാ പൂരക്കളി സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും സിനിമാ നടനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!