കീം 2023-’24 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം

Share our post

2023-24 അധ്യയന വർഷത്തെ കീം (എൻജിനിയറിങ്/ആർക്കിടെക്ചർ) പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

അർഹതയുള്ളവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾ www.cee.kerala.gov.in ലെ ‘KEAM 2023 Candidate Portal’ എന്ന ലിങ്കിൽ പ്രവേശിച്ച് ‘Submit Bank Account Details’ എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫെബ്രുവരി 12-ന് വൈകീട്ട് അഞ്ചിനുള്ളിൽ സർപ്പിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!