ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : സ്ത്രീ ശാക്തീകരണം, പാര്‍ശ്വവല്‍കൃതരുടെ ഉന്നമനം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന വനിതക്ക് നല്‍കുന്ന ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
പ്രവര്‍ത്തന മേഖലയിലെ വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദ വിവരങ്ങള്‍, രേഖകള്‍, റിപ്പോര്‍ട്ട് എന്നിവ നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകൾ എന്നിവ ഫെബ്രുവരി 15നകം അതത് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ വകുപ്പിന്റെ wcd.kerala.gov.in ലും ജില്ലാ വനിതാ ശിശുവികസന ഓഫീസിലും ലഭിക്കും. ഫോണ്‍: 0497 2700708.