ഷോറൂമിൽ നിന്നു ബൈക്ക് ട്രയൽ റണ്ണിനു വാങ്ങി യുവാവ് മുങ്ങി

കണ്ണൂർ: പൊടിക്കുണ്ടിലെ ബൈക്ക് ഷോറൂമിൽ നിന്നു ട്രയൽ റണ്ണിന് കൊണ്ടുപോയ ബൈക്കുമായി യുവാവ് മുങ്ങി. യൂസ്ഡ് ബൈക്ക് ഷോറൂമിൽനിന്നാണ് യമഹ ബൈക്കുമായി 26 വയസുകാരനായ യുവാവ് മുങ്ങിയത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മയ്യിൽ സ്വദേശിയാണെന്നും പേര് സനിത്ത് എന്നാണെന്നും പറഞ്ഞാണ് യുവാവ് ഷോറൂമിൽ എത്തിയത്. നിരവധി ബൈക്കുകൾ നോക്കിയെങ്കിലും യമഹയുടെ ബൈക്കാണ് യുവാവിന് ഇഷ്ടപ്പെട്ടത്.
എന്നാൽ, വൈകുന്നേരം വരെ നോക്കിയെങ്കിലും ബൈക്കുമായി യുവാവ് തിരികെ വന്നില്ല. തുടർന്ന് ഷോറൂം ഉടമ വിനോദ് ഓണപ്പറമ്പ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.