ഊട്ടിയിൽ നവീകരണത്തിനിടെ കെട്ടിടം തകർന്ന് വീണ് ഏഴ് തൊഴിലാളികൾ കൊല്ലപ്പെട്ടു

ഊട്ടി : ലവ് ഡെയിൽ ഗാന്ധി നഗറിൽ കെട്ടിട നിർമ്മാണത്തിനിടെ ഒരു ഭാഗം തകർന്നു വീണ് ഏഴ് തൊഴിലാളികൾ മരിച്ചു.ഒരാൾക്ക് ഗുരുതര പരിക്കുണ്ട്.
ഷക്കീല (30), സംഗീത(35), ഭാഗ്യം (36), ഉമ(35), മുത്തു ലക്ഷ്മി (36), രാധ (38)എന്നിവരാണ് മരിച്ചത്.
ഒരാളുടെ പേര് വ്യക്തമല്ല.
ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികൾക്കിടെ ഒരു ഭാഗം തകർന്ന് തൊഴിലാകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു.15 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. എഴു പേർ രക്ഷപ്പെട്ടു.