സീനിയോറിറ്റി ലിസ്റ്റ് (കരട്) പ്രസിദ്ധീകരിച്ചു

ജില്ലയിലെ വിവിധ വകുപ്പുകളിലുണ്ടാകുന്ന ഫുള്‍ടൈം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് സമ്മതമാണെന്ന് അറിയിച്ച പാര്‍ട്ട് ടൈം ജീവനക്കാരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ജില്ലാതല പൊതു സീനിയോറിറ്റി ലിസ്റ്റിന്റെ കരട് പ്രസിദ്ധീകരിച്ചു.
കലക്ടറേറ്റ് നോട്ടീസ് ബോര്‍ഡ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റിലെ എ സെക്ഷന്‍ എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനക്ക് ലഭിക്കും. ലിസ്റ്റില്‍ ആക്ഷേപങ്ങളുണ്ടെങ്കില്‍ അതത് വകുപ്പിലെ ജില്ലാ മേധാവി മുഖേന രേഖാമൂലം ഫെബ്രുവരി 15നകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.