MUZHAKUNNU
ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിച്ച മുഴക്കുന്ന് പോലീസ് സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്തു
കാക്കയങ്ങാട്:ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിച്ച മുഴക്കുന്ന് പോലീസ് സ്‌റ്റേഷൻ നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം ചെയ്തത്. സാങ്കേതിക വിദ്യയുടെ പഴുത് ഉപയോഗപ്പെടുത്തി സൈബർ തട്ടിപ്പ് വളർന്നു വരുന്നതിനെതിരെ ഫലപ്രദമായി നേരിടാൻ പോലീസ് സേനയ്ക്കും
സമൂഹത്തിനും ജാഗ്രത കൂടിവരേണ്ട കാലമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പ് സംഘങ്ങൾക്ക് എളുപ്പത്തിൽ പറ്റിക്കാൻ കഴിയുന്ന രീതിയിലേക്ക് എന്നെ പറ്റിച്ചോളു എന്ന് പറഞ്ഞ് അങ്ങോട്ട് പോയി വീണ് തട്ടിപ്പിന്
ഇരയാകുന്നവരും ഏറെയാണ്.
അനാവശ്യ പ്രവണതകൾ ഒഴിവാക്കി പോലീസ് സേനയുടെ മേന്മയും സേവനവും മെച്ചപ്പെടുത്തുന്നതിനായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.പോലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ
വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. സണ്ണിജോസഫ് എം.എൽ.എ,ജില്ലാ പോലീസ് മേധാവി എം.ഹേമലത, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ്
പി.ശ്രീമതി, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.വി വിനോദ്, പേരാവൂർ ഡി.വൈ.എസ്.പി അഷറഫ് തെങ്ങലക്കണ്ടിയിൽ, ഡി.വൈ.എസ്.പി വി.രമേശൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ ടി.എഫ് സബാസ്റ്റ്യൻ, വിനയകുമാർ, കെ.പി അനീഷ്, ടി.വി ജയേഷ്, മുഴക്കുന്ന്
എസ്.ഐ എ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
കാക്കയങ്ങാട് പുന്നാട് റോഡിൽ നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപവത്കരിച്ച് വാങ്ങിയ 45 സെന്റ് സ്ഥലത്താണ് പോലീസ് സ്‌റ്റേഷന് കെട്ടിടം നിർമ്മിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് പോലീസ് സ്‌റ്റേഷന് വേണ്ടി ജനങ്ങൾ
കൂട്ടായ്മ രൂപവത്ക്കരിച്ച് പണം സ്വരൂപിച്ച് സ്ഥലം വാങ്ങി നൽകിയത്.കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് 2016-ലാണ് കാക്കയങ്ങാട് ആസ്ഥാനമാക്കി മുഴക്കുന്ന് പോലീസ് സ്‌റ്റേഷൻ അനുവദിച്ചത്.ഇരിട്ടി, പേരാവൂർ
, മട്ടന്നൂർ പോലീസ് സ്‌റ്റേഷൻ പരിധികൾ വിഭജിച്ചാണ് പുതിയ സ്റ്റേഷൻ അനുവദിച്ചത്. കാക്കയങ്ങാട് ടൗണിൽ പ്രവർത്തനം ആരംഭിച്ച സ്റ്റേഷൻ തുടക്കം മുതൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്റ്റേഷന് സ്വന്തമായൊരു
കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു ആദ്യ വെല്ലുവിളി.ഇതിനായി നാട്ടുകാരും വ്യാപാരികളും മുൻകൈയേടുത്താണ് ജനകീയ കൂട്ടായ്മ രൂപപ്പെടുത്തിയത്. ഈ കൂട്ടായ്മയാണ് കാക്കയങ്ങാട് പുന്നാട് റോഡിൽ 45 സെൻറ് സ്ഥലം വാങ്ങി സേനയ്ക്ക് കൈമാറിയത്.1.75 കോടി രൂപയ്ക്ക് 7000 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായാണ്
കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
പോലീസ് സ്‌റ്റേഷന് ജനകീയ കൂട്ടായ്മയിൽ സ്ഥലം കണ്ടെത്തി നൽകുന്നതിന് മുന്നിൽ നിന്നും നയിച്ച മേഖലയിലെ രാഷ്ട്രീയ -സാംസ്‌ക്കാരിക, വ്യാപാര മേഖലയിലുള്ളവരെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി ഒന്നിച്ചു നിന്നതിന്റെ ഫലമായിരുന്നു സ്റ്റേഷന്റെ പൂർത്തീകരണം. 45 സെന്റ് സ്ഥലം കണ്ടെത്തി പണം നൽകി പോലീസിന് നൽകുകയായിരുന്നു ഈ കൂട്ടായ്മ. മേഖലയിലെ ഏറ്റവും വിസ്തൃതിയുള്ളതും സൗകര്യമുള്ളതുമായ പോലീസ് സ്‌റേഷനായി മാറാൻ ഇതിലൂടെ മുഴക്കുന്നിന് കഴിഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ജനകീയ കമ്മിറ്റി ഭാരവാഹികളെ പൊന്നാട അണിയിച്ച് ആദരിച്ചു. ടി.എഫ് സബാസ്റ്റ്യൻ, മൂൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു, വി.രാജു, എ.കെ വിനയകുമാർ, ആർ.പി പത്മനാഭൻ, ഒ.ഹംസ, എൻ.വി മുകുന്ദൻ,പി.വിജയൻ, വി.ഷാജി, ശശിധരൻ, മണികണ്ട്ഠൻ മാസ്റ്റർ, ഷെമീർ സുലൈമാൻ, കെ.ടി ടോമി, ശ്രീനിവാസൻ
മുഴക്കുന്ന്, വി.മുരളീധൻ, ലയിസൺ ഓഫീസർ ബിജുജോസഫ്, എന്നിവരെയാണ് ആദരിച്ചത്.
MUZHAKUNNU
വർഷം ഒന്ന് കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്ത മുഴക്കുന്ന് പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രം
പണി പൂർത്തിയായി വർഷം ഒന്ന് കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്ത മുഴക്കുന്ന് പഞ്ചായത്തിലെ പാറക്കണ്ടം ആരോഗ്യ ഉപകേന്ദ്രം ഉടൻ പ്രവർത്തനം തുടങ്ങണമെന്ന് എസ്.വൈ.എസ് പാറക്കണ്ടം യൂണിറ്റ്
ജനറൽബോഡിയോഗം ആവശ്യപ്പെട്ടു,സോൺ സെക്രട്ടറി ഇബ്രാഹിം പി ഉദ്ഘാടനം ചെയ്തു, ഷാജഹാൻ മിസ്ബാഹി ഹുസൈൻ ചക്കാലയിൽ,കെപി സിയാസ് , അബ്ദുൽ ഖാദർ സഖാഫി,ഹംസ മൗലവി, കെ കെ ഷരീഫ്,മുഹമ്മദ് മുസ്‌ലിയാർ സൈദ് മുഹമ്മദ്,എന്നിവർ സംസാരിച്ചുഎസ് വൈ എസ് ഭാരവാഹികളായി മുഹമ്മദ് സഖാഫി (പ്രസിഡണ്ട്) അബ്ദുറഹീം കെ കെ (ജനറൽ സെക്രട്ടറി) അബ്ദുസമദ് സഅദി (ഫിനാൻസ് സെക്രട്ടറി)ശിഹാബ് പാറയിൽ, അബ്ദുസമദ് ടി ഐ (വൈസ് പ്രസിഡണ്ട് )അബ്ദുറഹ്മാൻ കെ മുസ്തഫ ഇ (ജോൺ സെക്രട്ടറി).
Local News
കാക്കയങ്ങാടിൽ രശ്മി ഡെന്റൽ സെന്റർ പ്രവർത്തനം തുടങ്ങി
കാക്കയങ്ങാട്: രശ്മി ഡെന്റൽ സെന്റർ കാക്കയങ്ങാടിൽ പ്രവർത്തനം തുടങ്ങി. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് വി.വി.വിനോദ് , പഞ്ചായത്തംഗങ്ങളായ സി.കെ.ചന്ദ്രൻ , വത്സൻ കാര്യത്ത് , കെ.മോഹനൻ , എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് കെ.ടി.പീതാംബരൻ , യു.എം.സി ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ , കെ.കെ.രാജീവൻ , ഏകോപന സമിതി പ്രസിഡന്റ് കെ.ടി.ടോമി , ഡോ.വി.രാമചന്ദ്രൻ ഡോ. അമർ രാമചന്ദ്രൻ , ഡോ. വിമൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഇരിട്ടി റോഡിൽ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിന് സമീപത്താണ് രശ്മി ഡെന്റൽ സെന്റർ.
MUZHAKUNNU
അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും
കാക്കയങ്ങാട് : ഡീലിമിറ്റേഷൻ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വാർഡ് വിഭജനം നടത്തി എന്നാരോപിച്ച് യു.ഡി.എഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. രാജു ഉദ്ഘാടനം ചെയ്തു .ചാത്തോത്ത് മൊയ്തീൻ അധ്യക്ഷത വഹിച്ചു .ഒ.ഹംസ, പി.പി. മുസ്തഫ , കെ.പി.നമേഷ് , എം.കെ.മുഹമ്മദ് , കെ.എം. ഗിരീഷ് , കെ.കെ.സജീവൻ , കെ.വി.റഷീദ് , സിബി ജോസഫ് , ബി.മിനി , സി.നസീർ , ദീപ ഗിരീഷ് , ടി.കെ.അയ്യൂബ് ഹാജി, സജിതാ മോഹനൻ , മാഹിൻ മുഴക്കുന്ന്, എം.കെ.കുഞ്ഞാലി , ഇ.ഹമീദ് , അമൽ ബാബുരാജ് , ഇ.പി. ലത്തീഫ് എന്നിവർ സംസാരിച്ചു .
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു