ലഹരിക്കെതിരേ ചിത്രമതിലൊരുക്കി കൂത്തുപറമ്പ് എക്സൈസ്

Share our post

കൂത്തുപറമ്പ് : ലഹരിക്കെതിരെ വേറിട്ട ബോധവത്കരണവുമായി കൂത്തുപറമ്പ് എക്സൈസ് സംഘം. വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ ഒരു ചുമർ എന്ന പേരിൽ എക്സൈസ് കോംപ്ലക്സിന്റെ മതിലിൽ ചിത്രങ്ങൾ വരച്ചാണ് ബോധവത്കരണം നടത്തുന്നത്. ചുമർചിത്രങ്ങളുടെ പ്രകാശനം കെ.പി.മോഹനൻ എം.എൽ.എ. നിർവഹിച്ചു.

നഗരസഭാധ്യക്ഷ വി.സുജാത അധ്യക്ഷയായി. കണ്ണൂർ അസി. എക്സൈസ് കമ്മിഷണർ പി.എൽ.ഷിബു വിശിഷ്ടാതിഥിയായി. എക്സൈസ് ഇൻസ്പെക്ടർ കെ.ഷാജി, സുഗേഷ് കുമാർ വണ്ടിച്ചാലിൽ, കെ.എ.പ്രനിൽ കുമാർ, ബഷീർ പിലാട്ട്, ഷൈജു കെ.മാലൂർ തുടങ്ങിയവർ സംസാരിച്ചു.

ഷൈജു കെ.മാലൂരിന്റെ നേതൃത്വത്തിലുള്ള വരയിടം ടീം, കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി, ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി എന്നീ വിദ്യാലയങ്ങളിലെ വിമുക്തി ക്ലബുകൾ, മലയാള കലാനിലയം, ചിത്രകാരൻ ശ്യാംരാജ് പുത്തൂർ എന്നിവർ ചേർന്നാണ് എക്സൈസ് കോംപ്ലക്സിന്റെ മതിലിൽ മനോഹരമായ ചിത്രങ്ങൾ വരച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!