ഇൻസ്റ്റാഗ്രാമിലെ ട്രെൻഡിങ് ‘കാഷ് ഹണ്ട്’ ചലഞ്ചിന് പിന്നാലെ കേരളം ; പണി കിട്ടാൻ സാധ്യതകളേറെ

കോഴിക്കോട്: ഒളിപ്പിച്ചുവെച്ച പണം ആദ്യം കണ്ടെത്തുന്ന ഒരു കളി .കേരളമിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രന്സിങ് ആയികൊണ്ടിരിക്കുന്ന കാഷ് ഹണ്ട്’ചാലഞ്ചിന് പിറകേയാണ്.
നൂറോ ഇരുനൂറോ അഞ്ഞൂറോ രൂപ പൊതുസ്ഥലത്ത് ഒളിപ്പിക്കും. നല്ല തിരക്കുള്ള ഫുട്പാത്തിനിടയിലെ വിടവാവാം, മതിലിന്റെ ഇടയിലാവാം, മരപ്പൊത്തിലാവാം, തേനീച്ചപ്പെട്ടിയിലാവാം, പുല്‍ത്തകിടിയിലാവാം, പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിലാവാം.മുഖമോ വ്യക്തിത്വമോ വെളിപ്പെടുത്താതെ, പണം ഒളിപ്പിക്കുന്ന സ്ഥലം മനസ്സിലാകുന്ന തരത്തില്‍ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ആയി ‘കാഷ് ഹണ്ട്’ പേജില്‍ അപ്ലോഡ് ചെയ്യും. ഏതാനും മണിക്കൂറിനുള്ളില്‍ വീഡിയോ കാണുന്നവരുടെ എണ്ണം കുതിച്ചുയരും. വീഡിയോകണ്ട് സ്ഥലം മനസ്സിലാക്കുന്നവര്‍ ഒളിപ്പിച്ച പണം തപ്പിപ്പിടിക്കാനിറങ്ങും. കണ്ടെത്തുന്നവര്‍ക്ക് പണം എടുക്കാം.
എടുത്തയാള്‍ കമന്റ് ബോക്‌സില്‍ ‘കാഷ്ഡ്’ എന്നെഴുതും. ആവേശം മൂത്ത് ഈ കളി കേരളത്തിലിപ്പോള്‍ മിക്ക ജില്ലയിലുമായി. അവിടെയെല്ലാം ‘കാഷ് ഹണ്ട്’ ഇന്‍സ്റ്റഗ്രാം പേജുമായി.
ഇത്തരം ചലഞ്ചുകളുടെ പിന്നിലാരെന്ന് വ്യക്തമല്ല. ചലഞ്ചുകളുടെ വീഡിയോ പങ്കുവെക്കുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം മിക്കവയും കണ്ണിന്റേതാണ്. പല അക്കൗണ്ടുകളും 35,000 മുതല്‍ 40,000 വരെ ആളുകള്‍ ഫോളോ ചെയ്യുന്നുണ്ട്.
ഫോളോചെയ്യുന്നവരുടെയും മറ്റും എണ്ണം കൂടുന്നതോടെ ഈ അക്കൗണ്ടുകളില്‍ പരസ്യംനല്‍കാന്‍ കമ്പനികള്‍ തയ്യാറാകും. അക്കൗണ്ട് ഉടമകള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ഇതാണ് പിന്നിലെ സാമ്പത്തികശാസ്ത്രമെന്ന് വിദഗ്ധര്‍ സംശയിക്കുന്നു.ഇത്തരം കളികൾക്ക് പിന്നാലെ പോകുമ്പോൾ നിരവധി ആപത്തുകളും സംഭവിക്കാമെന്ന് വിദഗ്ധർ പറയുന്നു .